ദോഹ: കമ്പനികളുടെ കമ്പ്യൂട്ടർ കാർഡുകൾ, മറ്റു രേഖകളുടെ പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനിമുതൽ ഓൺലൈനിൽ മാത്രമേ ലഭ്യമാകൂ. കോവിഡ് പ്രതിരോധ നടപടികളുെട ഭാഗമായി വാണിജ്യ വ്യവസായ മന്ത്രാലയമാണ് പുതിയ ക്രമീകരണം സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ സേവനങ്ങളും ഇനി മുതൽ 'സിംഗ്ൾ വിൻഡോ'സൗകര്യത്തിലൂടെ മാത്രമേ ലഭ്യമാകൂ. ഇവക്കുള്ള അപേക്ഷകൾ മന്ത്രാലയത്തിെൻറ ആസ്ഥാനത്തോ മറ്റു ശാഖകളിലോ സ്വീകരിക്കില്ലെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങളുെടയും മന്ത്രാലയത്തിെൻറയും സൗകര്യങ്ങൾ കണക്കിലെടുത്തും നേരിട്ടുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ നടപടികൾ. ട്രേഡ് നെയിം റിസർവേഷൻ, വാണിജ്യ ലൈസൻസുകൾ അനുവദിക്കൽ, ട്രേഡ് ലൈസൻസ്, പ്രാഫഷനൽ ലൈസൻസുകൾ, എല്ലാ വിധത്തിലുമുള്ള മറ്റ് ലൈസൻസുകൾ തുടങ്ങിയ സേവനങ്ങളാണ് ഓൺലൈനിൽ ലഭ്യമാകുക. 60 ദിവസത്തിനുള്ളിൽ കാലാവധി കഴിയുന്ന രേഖകൾക്കാണ് ഇത് ബാധകമാകുന്നത്. ഇത്തരത്തിൽ ഓൺലൈനിലൂടെ ഒരു വർഷം മുതൽ അഞ്ചുവർഷത്തേക്ക് വരെ ലൈസൻസുകളും രേഖകളും പുതുക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.