ദോഹ: സ്വിറ്റ്സർലൻഡിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് പുറത്തിറക്കിയ വേൾഡ് കോംപിറ്റിറ്റീവ്നസ് ഇയർബുക്ക് 2024ൽ ഖത്തർ ഒരു സ്ഥാനം മെച്ചപ്പെടുത്തി 11ാം സ്ഥാനത്തെത്തി. സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക്, അയർലൻഡ്, ഹോങ്കോങ്, സ്വീഡൻ, യു.എ.ഇ, തായ്വാൻ, നെതർലൻഡ്സ്, നോർവേ എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിൽ. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 67 രാജ്യങ്ങളെയാണ് ഇത്തവണത്തെ പട്ടികയിൽ ഉൾപ്പെടുത്തിയത്. സാമ്പത്തിക പ്രകടനത്തിൽ നാലാമതും സർക്കാർ കാര്യക്ഷമതയിൽ ഏഴാമതും ബിസിനസ് കാര്യക്ഷമതയിൽ 11ാമതും അടിസ്ഥാന സൗകര്യങ്ങളിൽ 33ാമതുമാണ് ഖത്തർ. വികസിത രാജ്യങ്ങളാണ് മുൻനിരയിൽ ഇടം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.