പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി

മഹാമാരികളെ നേരിടാൻ സമഗ്രമായ ഇടപെടൽ അനിവാര്യം –ആരോഗ്യ മന്ത്രി

ദോഹ: കോവിഡ് പോലെയുള്ള മഹാമാരികളുടെ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് കൂട്ടായ പരിശ്രമങ്ങളും ഇടപെടലുകളും അനിവാര്യമാണെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി.

ശാസ്​ത്ര തത്ത്വങ്ങളുടെയും സമഗ്ര ആരോഗ്യ പരിരക്ഷ നയങ്ങളുടെയും അടിസ്ഥാനത്തിലുള്ള സമഗ്ര സർക്കാർ സമീപനമാണ് മഹാമാരികളെ നേരിടുന്നതിൽ സ്വീകരിക്കേണ്ടതെന്നും ഡോ. ഹനാൻ അൽ കുവാരി വ്യക്തമാക്കി. സമഗ്രവും ശക്തവും സർവ സജ്ജവുമായ ആരോഗ്യ സംവിധാനവും, ഇവയുടെ മികച്ച നിർവഹണവും നിരവധി ജീവനുകളാണ് രക്ഷപ്പെടുത്തിയതെന്നും അതോടൊപ്പം നമ്മുടെ രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥ സ്ഥിരതയോടെ നിലനിൽക്കുന്നുവെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

നാഷനൽ അക്കാദമീസ്​ ഓഫ് സയൻസ്​, എൻജിനീയറിങ്​ ആൻഡ് മെഡിസിൻ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. മഹാമാരിക്കാലത്തെ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് കോവിഡിനു ശേഷം ചില രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും അതിനനുസരിച്ച് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതു​െണ്ടന്നും അവർ ആവശ്യപ്പെട്ടു. എല്ലാ മേഖലകളിൽനിന്നുമുള്ള കൂട്ടായ പരിശ്രമങ്ങളും അതിെൻറ ഫലങ്ങളും, നമ്മുടെ ആരോഗ്യ സംവിധാനം വെല്ലുവിളികൾ നേരിടുന്നതിന് സജ്ജമാണെന്നതിനുള്ള തെളിവാണെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - Comprehensive intervention is essential to combat epidemics - Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.