ദോഹ: കോൺകകാഫ് ഗോൾഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ഖത്തറിന് എതിരാളികൾ പാനമ. ഗ്രൂപ് ‘സി’യിൽ മൂന്ന് കളിയിൽ രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ് ജേതാക്കളായാണ് പാനമ ക്വാർട്ടറിൽ കടന്നത്. ബുധനാഴ്ച നടന്ന മത്സരത്തിൽ പാനമയും എൽസാൽവദോറും 2-2ന് സമനില പാലിച്ചിരുന്നു. ഖത്തർ സമയം ഞായറാഴ്ച പുലർച്ച രണ്ടിന് ടെക്സസിലെ അരിങ്ടൺ എ.ടി ആൻഡ് ടി സ്റ്റേഡിയത്തിലാണ് മത്സരം. നേരത്തേ ഗ്രൂപ് റൗണ്ടിൽ ആദ്യ രണ്ടു കളിയിലും തിരിച്ചടിയേറ്റ ഖത്തർ നിർണായകമായ അവസാന മത്സരത്തിൽ കരുത്തരായ മെക്സികോയെ ഏകപക്ഷീയമായ ഒരു ഗോളിൽ തകർത്തായിരുന്നു ഖത്തർ ക്വാർട്ടറിൽ പ്രവേശിച്ചത്. ലോക റാങ്കിങ്ങിൽ 54ാം സ്ഥാനത്തുള്ള പാനമ, കോൺകകാഫ് ഗോൾഡ് കപ്പിൽ രണ്ടു തവണ റണ്ണേഴ്സ് അപ്പായിരുന്നു. 2021 ടൂർണമെന്റിൽ ഗ്രൂപ് റൗണ്ടിൽ ടീം പുറത്തായി. തോമസ് ക്രിസ്റ്റ്യൻസൻ പരിശീലകനായ ടീമിൽ അമേരിക്ക, തെക്കൻ അമേരിക്കൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളാണ് ഏറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.