ദോഹ: ലോകകപ്പിനുള്ള തയാറെടുപ്പിന് കോൺകകാഫ് ഗോൾഡ് കപ്പ് പോരാട്ടത്തിനൊരുങ്ങുന്ന ഖത്തർ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ സംഘത്തെയാണ് കോച്ച് ഫെലിക്സ് സാഞ്ചസ് ക്രൊയേഷ്യയിൽ പ്രഖ്യാപിച്ചത്.
ജൂൈല 10 മുതൽ അമേരിക്കയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പ്രത്യേക ക്ഷണിതാക്കളായാണ് 2022 ലോകകപ്പ് ആതിഥേയരും ഏഷ്യൻ ചാമ്പ്യന്മാരുമായ ഖത്തർ മത്സരിക്കുന്നത്. കോൺകകാഫ് ഗോൾഡ് കപ്പിന് മുന്നോടിയായി ക്രൊയേഷ്യയിൽ പരിശീലനത്തിലാണ് ടീം.
നാലു ദിവസം മുമ്പ് ക്രൊയേഷ്യ റിസർവ് ടീമിനെ 3-1ന് തോൽപിച്ച ടീം, എൽസാൽവദോറിനെതിരായ അവസാന സന്നാഹ മത്സരം കഴിഞ്ഞ ശേഷം യു.എസിലേക്ക് പറക്കും.
ഗോൾഡ് കപ്പ് ഗ്രൂപ് 'ഡി'യിൽ ജൂൈല 13ന് പാനമക്കെതിരെയാണ് ടീമിെൻറ ആദ്യ മത്സരം. ഗ്രനഡ, ഹോണ്ടുറാസ് ടീമുകളാണ് മറ്റ് എതിരാളികൾ.
ടീം ഖത്തർ: സാദ് അൽ ഷീബ്, മിഷാൽ ബെർഷിം, യൂസുഫ് ഹസ്സൻ, പെഡ്രോ മിഗ്വെൽ, അബ്ദുൽ കരിം ഹസൻ, താരിഖ് സൽമാൻ, അഹ്മദ് സുഹൈൽ, മുസ്അബ് അൽ ഖാദർ, ബസ്സാം അൽ റവി, ഹമ്മാം അൽ അമിൻ, കോകി ബൗലം, മുഹമ്മദ് വാദ്, അസിം മദ്ബോ, കരിം ബൗദിയാഫ്, ഇസ്മായിൽ മുഹമ്മദ്, അബ്ദുല്ല അൽ അഹ്റഖ്, അബ്ദുൽ അസിസ് ഹാതിം, അക്രം അഫിഫ്, ഹസ്സൻ അൽ ഹയ്ദോസ്, യൂസുഫ് അബ്ദുൽ റസാഖ്, അൽമോസ് അലി, മുഹമ്മദ് മുൻതരി, അഹ്മദ് അലാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.