ദോഹ: ലോകകപ്പും കഴിഞ്ഞ് ആറുമാസത്തെ ഇടവേളക്കു ശേഷം ഖത്തറിന്റെ പടയാളികൾ മറ്റൊരു ടൂർണമെന്റിൽ തിങ്കളാഴ്ച മുതൽ കളത്തിലിറങ്ങുന്നു. പുതിയ പരിശീലകൻ കാർലോസ് ക്വിറോസിനു കീഴിൽ, കോൺകകാഫ് ഗോൾഡ് കപ്പിലെ പോരാട്ടങ്ങൾക്ക് ഞായറാഴ്ച തുടക്കം. ടൂർണമെന്റിന് ശനിയാഴ്ച കിക്കോഫ് കുറിച്ചെങ്കിലും ഗ്രൂപ് ‘ബി’യിൽ ഖത്തറിന്റെ ആദ്യ മത്സരം ഖത്തർ സമയം തിങ്കളാഴ്ച പുലർച്ച ഒരു മണിക്ക് ഹെയ്തിക്കെതിരെയാണ്. ഹൂസ്റ്റണിലെ എൻ.ആർ.ജി സ്റ്റേഡിയത്തിലാണ് അങ്കം. ഫിഫ റാങ്കിങ്ങിൽ 61ാം സ്ഥാനക്കാരാണ് ഖത്തറെങ്കിൽ, ഹെയ്തി 87ാം സ്ഥാനത്താണ്.
സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയെത്തിയ ഖത്തറിന് ഗ്രൂപ് റൗണ്ടിൽ രണ്ടു വിജയങ്ങളോടെതന്നെ ക്വാർട്ടറിൽ എത്താൻ കഴിയും. 30ന് ഹോണ്ടുറസിനെതിരെയും, ജൂലൈ മൂന്നിന് മെക്സികോക്കെതിരെയുമാണ് ഖത്തറിന്റെ മറ്റു മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.