ഇ​ന്ത്യ​ൻ എം​ബ​സി-​ഐ.​സി.​ബി.​എ​ഫ് പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പ് ഇ​ന്ന്

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ന്‍ എം​ബ​സി ഐ.​സി.​ബി.​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച് ജൂ​ലൈ അ​ഞ്ച് വെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക കോ​ണ്‍സു​ലാ​ര്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ല്‍ ഷ​മാ​ലി​ലെ അ​ൽ ഷ​മാ​ൽ സ്പോ​ർ​ട്സ് ക്ല​ബി​ൽ രാ​​വി​​ലെ ഒ​മ്പ​തു മു​​ത​​ൽ 11 വ​രെ​യാ​ണ് ക്യാ​മ്പ്. പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ല്‍, അ​റ്റ​സ്റ്റേ​ഷ​ന്‍, മ​റ്റ് എം​ബ​സി സേ​വ​ന​ങ്ങ​ള്‍ക്ക് സൗ​ക​ര്യ​മു​ണ്ടാ​കും. അ​ല്‍ ഷ​മാ​ലി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ര്‍ക്ക് എം​ബ​സി​യു​ടെ സേ​വ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള പ്ര​യാ​സം പ​രി​ഗ​ണി​ച്ചാ​ണ് ഇ​വി​ടെ കോ​ണ്‍സു​ലാ​ര്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷ പൂ​രി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യം ല​ഭ്യ​മാ​കും. സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ര്‍ മ​തി​യാ​യ രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പു​ക​ള്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഐ.​സി.​ബി.​എ​ഫ് അ​റി​യി​ച്ചു. സേ​വ​ന​ങ്ങ​ള്‍ക്കു​ള്ള ചാ​ര്‍ജു​ക​ള്‍ പ​ണ​മാ​യി മാ​ത്ര​മെ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. അ​തേ​സ​മ​യം, ഐ.​സി.​ബി.​എ​ഫ് ഇ​ന്‍ഷു​റ​ന്‍സ് ഡെ​സ്‌​ക്കും ക്യാ​മ്പി​ല്‍ പ്ര​വ​ര്‍ത്തി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 70462114, 66100744 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം. പു​തു​ക്കി​യ പാ​സ്‌​പോ​ർ​ട്ടു​ക​ൾ ജൂ​ലൈ 19ന് ​രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 10 മ​ണി​വ​രെ​യു​ള്ള സ​മ​യ​ത്ത് അ​ൽ ഷ​മാ​ൽ സ്പോ​ർ​ട്സ് ക്ല​ബി​ൽ വി​ത​ര​ണം ചെ​യ്യും.

Tags:    
News Summary - Consular Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.