ഹ​മ​ദ് തു​റ​മു​ഖ​ം

ഹ​മ​ദ് തു​റ​മു​ഖ​ത്ത് ക​ണ്ടെ​യ്ന​ർ നീ​ക്ക​ത്തി​ൽ ഒ​മ്പ​തു​ശ​ത​മാ​നം വ​ർ​ധ​ന

ദോ​ഹ: ഹ​മ​ദ് തു​റ​മു​ഖ​ത്തെ ക​ണ്ടെ​യ്ന​ർ നീ​ക്ക​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മ്പ​ത് ശ​ത​മാ​നം വ​ർ​ധ​ന. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2021ൽ 1,543,591 ​ടി.​ഇ.​യു (20 ഫൂ​ട്ട് ഇ​ക്വ​ല​ൻ​റ് യൂ​നി​റ്റ്) ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ഹ​മ​ദ് തു​റ​മു​ഖ​ത്ത് എ​ത്തി​യ​ത്. കൂ​ടാ​തെ ബ​ൾ​ക് കാ​ർ​ഗോ ഇ​ന​ത്തി​ൽ 267284 ​ഫ്രൈ​റ്റ് ട​ൺ, ജ​ന​റ​ൽ കാ​ർ​ഗോ ഇ​ന​ത്തി​ൽ 1,303,514 ഫ്രൈ​റ്റ്ട​ൺ, 72223 വാ​ഹ​ന​ങ്ങ​ൾ, 45,594 കാ​ലി​ക​ൾ എ​ന്നി​വ​യും ഇ​ക്കാ​ല​യ​ള​വി​ൽ ഹ​മ​ദ് തു​റ​മു​ഖ​ത്തെ​ത്തി​യ​താ​യി ക്യു ​ടെ​ർ​മി​ന​ൽ​സ്​ പു​റ​ത്തു​വി​ട്ട ട്വീ​റ്റി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 2020ൽ 1412689 ​ടി.​ഇ.​യു ക​ണ്ടെ​യ്ന​ർ, 304481 ട​ൺ ബ​ൾ​ക് കാ​ർ​ഗോ, 1195559 ട​ൺ ജ​ന​റ​ൽ കാ​ർ​ഗോ, 59443 വാ​ഹ​ന​ങ്ങ​ൾ, 264164 കാ​ലി​ക​ൾ എ​ന്നി​വ​യാ​ണ് ഹ​മ​ദ് തു​റ​മു​ഖം വ​ഴി​യെ​ത്തി​യ​ത്.

2021 ഡി​സം​ബ​റി​ൽ ഹ​മ​ദ് തു​റ​മു​ഖ​ത്ത് 122 ക​പ്പ​ലു​ക​ളാ​ണ് ഹ​മ​ദ് തു​റ​മു​ഖ​ത്തെ​ത്തി​യ​ത്. 130,546 ടി.​ഇ.​യു ക​ണ്ടെ​യ്ന​ർ, 71709 ട​ൺ ജ​ന​റ​ൽ കാ​ർ​ഗോ, 6619 വാ​ഹ​ന​ങ്ങ​ൾ, 3883 കാ​ലി​ക​ൾ എ​ന്നി​വ ഹ​മ​ദ് തു​റ​മു​ഖ​ത്തെ​ത്തി​യ​താ​യും ക്യു ​ടെ​ർ​മി​ന​ൽ​സ്​ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. മ​വാ​നി ഖ​ത്ത​ർ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ഡി​സം​ബ​ർ മാ​സ​ത്തി​ൽ ഹ​മ​ദ് തു​റ​മു​ഖം, റു​വൈ​സ്​ തു​റ​മു​ഖം, ദോ​ഹ തു​റ​മു​ഖം എ​ന്നി​വ വ​ഴി 255 ക​പ്പ​ലു​ക​ളാ​ണ് എ​ത്തി​യ​ത്. മൂ​ന്ന് തു​റ​മു​ഖ​ങ്ങ​ളി​ലു​മാ​യി 131,338 ടി.​ഇ.​യു ക​ണ്ടെ​യ്ന​റു​ക​ൾ, 75576 ട​ൺ ജ​ന​റ​ൽ കാ​ർ​ഗോ, 6663 വാ​ഹ​ന​ങ്ങ​ൾ, 19593 കാ​ലി​ക​ൾ, 61747 ട​ൺ കെ​ട്ടി​ട സാ​മ​ഗ്രി​ക​ൾ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്ത​താ​യും മ​വാ​നി ഖ​ത്ത​ർ അ​റി​യി​ച്ചു.

ഹ​മ​ദ് തു​റ​മു​ഖം 2016ലാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തെ​ങ്കി​ലും 2017 സെ​പ്​​റ്റം​ബ​റി​ലാ​ണ് തു​റ​മു​ഖ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​ത്. കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ കൂ​ടു​ത​ൽ ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ഹ​മ​ദ് തു​റ​മു​ഖം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തു​മു​ത​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​ർ വ​രെ 60 ല​ക്ഷം ക​ണ്ടെ​യ്ന​റു​ക​ൾ ഹ​മ​ദ് തു​റ​മു​ഖ​ത്തെ​ത്തി​യ​ത് സു​പ്ര​ധാ​ന നേ​ട്ട​മാ​ണെ​ന്ന് ക്യു ​ടെ​ർ​മി​ന​ൽ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തു​റ​മു​ഖ​മാ​യ ഹ​മ​ദ് തു​റ​മു​ഖ​ത്ത് നാ​ല് ഘ​ട്ട​ങ്ങ​ളാ​യു​ള്ള ടെ​ർ​മി​ന​ൽ-2​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ ഒ​ന്ന്, ര​ണ്ട് ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി 2022 അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​ത് തു​റ​മു​ഖ​ത്തി​ന്‍റെ ശേ​ഷി പ്ര​തി​വ​ർ​ഷം മൂ​ന്നു ദ​ശ​ല​ക്ഷം ടി.​ഇ.​യു​വാ​ക്കി ഉ​യ​ർ​ത്തും.

Tags:    
News Summary - Container movement at Hamad Port increased by nine per cent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.