ദോഹ: അറ്റകുറ്റപ്പണികൾക്കായി കോർണിഷ് റോഡ് അടച്ചിടുന്ന ആഗസ്റ്റ് ആറ് മുതൽ 10 വരെയുള്ള ദിവസങ്ങൾക്കിടയിലെ വെള്ളിയാഴ്ച മെട്രോ സർവിസ് നടത്തുമെന്ന് അധികൃതർ. ഖത്തർ റെയിൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് ആറ് വെള്ളിയാഴ്ചയാണ് കോർണിഷിലെ പ്രധാനപാത നവീകരണ പ്രവർത്തനങ്ങൾക്കായി അടുക്കുന്നത്. പുലർച്ചതന്നെ പാതകൾ പൂർണമായി അടച്ചുപൂട്ടും.
ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് അവധി പ്രഖ്യാപിച്ച വെള്ളിയാഴ്ച ഉച്ച രണ്ടുമുതൽ അർധരാത്രി വരെ മെട്രോ സർവിസ് നടത്താൻ തീരുമാനിച്ചത്. ആഗസ്റ്റ് 10ന് പുലർച്ച അഞ്ചു വരെയാണ് കോർണിഷ് പാത അടക്കുന്നത്.
മെട്രോയുടെ സിസ്റ്റം അപ്ഡേഷനുവേണ്ടി ജൂലൈ ഒമ്പത് മുതൽ ആഗസ്റ്റ് 13 വരെയുള്ള ദിവസങ്ങളിൽ വെള്ളിയാഴ്ചകളിൽ സർവിസ് ഉണ്ടായിരിക്കില്ലെന്നായിരുന്നു ഖത്തർ റെയിൽവേയുടെ നേരത്തെയുള്ള തീരുമാനം. ഈദ് അവധി ദിനങ്ങളിൽ ജൂലൈ 21 മുതൽ 24 വരെയും മെേട്രാ സർവിസ് നടത്തിയിരുന്നില്ല. സാങ്കേതിക സംവിധാനങ്ങളുടെ നവീകരണത്തിനു വേണ്ടിയായിരുന്നു ഈ താൽക്കാലിക അടച്ചിടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.