ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ മെഡിക്കൽ ഉപകരണങ്ങളുടെ കരാറിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർക്കെതിരെ കേസ്.
സർക്കാർ ടെൻഡറുകളിൽ അഴിമതി, പൊതുപണത്തിന്റെ ദുരുപയോഗം, വിശ്വാസവഞ്ചന, ഓഫിസ് ദുരുപയോഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഹമദിലെ നാല് ഉദ്യോഗസ്ഥർ ഉൾപ്പെയുള്ളവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം നടപടി സ്വീകരിച്ചത്.
ഹമദ് മെഡിക്കൽ കോർപറേഷന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് തങ്ങളുടെ പദവി ദുരുപയോഗം ചെയ്യുകയും, മറ്റു പ്രതികളുടെ
ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് ഇവയുടെ കരാർ നൽകുകയും ചെയ്തെന്നാണ് പ്രതികൾക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. തെറ്റായ നടപടികളിലൂടെ നൽകിയ കരാറിന് പ്രതിഫലമായി ഇവർ പ്രതികളിൽനിന്ന് പണവും ഈടാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കുറ്റമറ്റ അന്വേഷണത്തിന്റെയും കൃത്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ 16 പ്രതികളെയും നിയമനടപടികള്‍ക്കായി ക്രിമിനല്‍ കോടതിക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു.
വിചാരണക്കൊടുവിൽ കോടതി പ്രതികൾക്കുള്ള ശിക്ഷ വിധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.