ദോഹ: ഖത്തറിെൻറ വിനോദസഞ്ചാരമേഖല കൂടുതൽ വികസിപ്പിക്കാനും കൂടുതല്‍ ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമാക്കി പരിവർത്തിപ്പിക്കാനും ദേശീയ വിനോദസഞ്ചാര സമിതിക്ക് (ക്യൂ.എൻ.ടി.സി) പ്രത്യേക പദ്ധതി. കോവിഡ്കാലത്തിനനുസരിച്ചാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. ഈ ലക്ഷ്യത്തിലേക്കായി സമൂലപരിപാടികളാണ് കൗൺസിൽ നടത്തുന്നത്. വിനോദ സഞ്ചാരമേഖലയിലെ ഗൈഡുമാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് വിശദീകരിക്കുന്ന 'വെര്‍ച്വല്‍ ടൗണ്‍ഹാള്‍' കഴിഞ്ഞദിവസം നടത്തി. ഖത്തറില്‍ അനുമതിയുള്ള 60ലധികം ടൂര്‍ ഗൈഡുകള്‍ പങ്കെടുത്തു. ആളുകളുമായി ആകര്‍ഷകമായി ഇടപഴകി ഖത്തറിെൻറ വിനോദസഞ്ചാര മേഖലയുടെ പ്രാഥമിക പ്രതിനിധികളായി ടൂര്‍ ഗൈഡുമാർ മാറണം.
ഇതാണ് സര്‍വിസ് എക്സലന്‍സ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ഖത്തറിനെ അവിസ്മരണീയ അനുഭവമാക്കിമാറ്റാന്‍ അവര്‍ക്ക് സാധിക്കുമെന്നും ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിൽ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ബെര്‍ത്തോള്‍ഡ് ട്രെന്‍കെല്‍ പറഞ്ഞു. ആഭ്യന്തര അന്തര്‍ദേശീയ വിനോദ സഞ്ചാരികള്‍ക്ക് മികച്ചതും ഗുണനിലവാരമുള്ളതുമായ സേവനം എങ്ങനെ നല്‍കാമെന്ന് ഗൈഡുമാരെ ബോധ്യപ്പെടുത്താനുള്ള നിരന്തര ശ്രമമാണ് തങ്ങള്‍ നടത്തുകയെന്നും അദ്ദേഹം വിശദീകരിച്ചു. മികച്ച ആതിഥേയത്വ സേവനങ്ങള്‍ എങ്ങനെ നല്‍കാമെന്നും ഇക്കാര്യത്തില്‍ ആഗോളരംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന ഖത്തറിന് ഏതൊക്കെരീതിയില്‍ പുതിയ ലക്ഷ്യങ്ങള്‍ നേടാനാവുമെന്നും പരിപാടിയിൽ വിശദീകരിച്ചു. സന്ദര്‍ശകര്‍ക്ക് സംതൃപ്തമായ തരത്തില്‍ ഇടപെടുന്ന ടൂര്‍ ഗൈഡുമാര്‍ വേണം. അതിന് അനുയോജ്യമായ പുതിയരൂപത്തിലുള്ള നിരന്തര പരിശീലനങ്ങള്‍ ആവശ്യമാണെന്നും ക്യൂ.എന്‍.ടി.സി അറിയിച്ചു.
ഖത്തറില്‍ കൂടുതല്‍ ടൂറിസം ഗൈഡുമാരെ നിയമിക്കും. ഭാഷാപരമായ കഴിവ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാവും. ടൂറിസം ഓഫറുകള്‍ വര്‍ധിപ്പിക്കാനാവണം. ഒപ്പം ഗൈഡുമാരുടെ അറിവും. ഫലപ്രദമായി ചരിത്രമടക്കം പറഞ്ഞുഫലിപ്പിക്കാനുള്ള കഴിവും നിര്‍ണായകമാണ്. മറക്കാനാവാത്ത അനുഭവങ്ങള്‍ നല്കുന്ന ഒരു ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഖത്തറിെൻറ സ്ഥാനം കൂടുതല്‍ ഉയര്‍ത്താനാണ് ശ്രമം. നൂറിലധികം ക്യൂ.എൻ.ടി.സി ലൈസന്‍സുള്ള ടൂര്‍ ഗൈഡുകള്‍ ഖത്തറിലുണ്ട്. ഇവരില്‍ 25 ശതമാനം ഇതിനകം മൂന്ന് വര്‍ഷത്തിലേറെയായി ഖത്തറില്‍ അനുഭവ സമ്പത്തുള്ളവരാണ്. ഇവര്‍ക്കാകട്ടെ പ്രാദേശിക ആചാരങ്ങള്‍ പരിചയമുള്ളവരും രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് കൃത്യമായ അറിവുള്ളവരുമാണ്. ഭാഷാപരമായ നൈപുണ്യം ഇക്കാര്യത്തില്‍ മുഖ്യമാണ്.
പലതരത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാവുന്ന രൂപത്തിലാണ് അവരോട് സംവദിക്കേണ്ടത്. വിനോദസഞ്ചാരികളുടെ സംതൃപ്തി രേഖപ്പെടുത്താനാവണം. ഗൈഡുമാര്‍ക്കായി ക്യൂ.എൻ.ടി.സി 'സര്‍വിസ് എക്സലന്‍സ്' പരിപാടി നടപ്പാക്കും. പൊതു ഗതാഗതമേഖലയായ മുവാസലാത്തുമായി സഹകരിച്ച് അവരുടെ ഡ്രൈവര്‍മാര്‍ക്ക് ഖത്തറിലെ വിനോദസഞ്ചാര മേഖലയെക്കുറിച്ചുള്ള പരിശീലനം നല്കുന്ന പരിപാടി നടത്താനും പദ്ധതിയുണ്ട്.
ഈ വര്‍ഷം അവസാനം പുതിയതും മെച്ചപ്പെട്ടതുമായ ടൂര്‍ ഗൈഡ് പരിശീലനപരിപാടി നടത്തും. വിനോദസഞ്ചാര വികസനം ഏതൊക്കെ തരത്തില്‍ സാധ്യമാക്കാമെന്നതുള്പ്പെടെ വിവിധ വിഷയങ്ങള്‍ പരിപാടിയില്‍ അവലോകനം ചെയ്യും. രാജ്യത്തെത്തുന്ന സഞ്ചാരികൾ ഏറെ കൂടിയിട്ടുണ്ട്. 2019ൽ 12 ശതമാനമായാണ് സഞ്ചാരികൾ വർധിച്ചത്. അറേബ്യൻ ഗൾഫ്കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ, ഖത്തർ ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങിയവ സഞ്ചാരികളുടെ വരവിന് ആക്കംകൂട്ടി. 2022 ലോകകപ്പ് ഫുട്ബാളോടെ സഞ്ചാരികളുടെ വരവ് ഉയർന്ന തലത്തിലാകും. ക്രൂയിസ് വിനോദസഞ്ചാരമേഖലയിലും പുരോഗതിതന്നെയാണ്.
ലോകത്തെ ജോലി ഒഴിവുകളിൽ 10 ശതമാനവും ഇൗ മേഖലയിലാണ്. നാല് ശതമാനം വളർച്ച ഇൗ മേഖലയിൽ ആഗോളതലത്തിൽ ഉണ്ട്. പൊതുമേഖലയുടെയും സ്വകാര്യമേഖലയുടേയും സഹകരണത്തോടെ വിനോദസഞ്ചാരമേഖലയിൽ കൂടുതൽ വളർച്ചയുണ്ടാക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ആഗോളനിക്ഷേപകരെയും ബിസിനസുകാരെയും രാജ്യത്തേക്ക് ആകർഷിക്കുന്നതരത്തിൽ രാജ്യത്തിെൻറ വിനോദസഞ്ചാരമേഖലയെ മാറ്റുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വിനോദസഞ്ചാരമേഖലയുടെ ഉപസെക്ടറുകളായ ക്രൂയിസ് മേഖല, ബിസിനസ് ഇവൻറുകൾ, കായികമേളകൾ എന്നിവയുടെ കാര്യത്തിലും രാജ്യം വൻ പുരോഗതിയിലാണ്.
മേഖലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നായി ഖത്തർ മാറിയിട്ടുണ്ടെന്ന് ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ പറയുന്നു. ഖത്തറിെൻറ ഉൾനാടുകളിലും വിനോദസഞ്ചാരത്തിെൻറ സാധ്യതകൾ തുറന്നുകിടക്കുകയാണ്. അത്തരം ഇടങ്ങളിൽ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സിക്രീത്ത്, ബിൻ ഗാനം ഐലൻഡ്, അൽ ഖിതൈഫാൻ ഐലൻഡ്, ഖോർ അൽ ഉദൈദ്, ദുഖാൻ തുടങ്ങിയ ഉൾനാടുകളിൽ സാഹസികതയും വിനോദവും സമന്വയിച്ചുകൊണ്ടുള്ള വിനോദസഞ്ചാരത്തിനുള്ള പദ്ധതികളാണിവ.
2022 ലോകകപ്പിെൻറ സ്റ്റേഡിയങ്ങളധികവും ദോഹ നഗരത്തിന് പുറത്താണ്. ഇത് ഈ പ്രദേശങ്ങളിലെ വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ തുറന്നിടുകയാണ്.
'അറേബ്യൻ രാവുകൾ' (അറേബ്യൻ നൈറ്റ്സ്) എന്ന പേരിൽ ക്യൂ.എൻ.ടി.സി ആസ്േട്രാ ടൂറിസം മേഖലയിലേക്കും കടന്നിട്ടുണ്ട്. കഴിഞ്ഞതവണ ഖത്തറിെൻറ ആകാശത്ത് വിസ്മയം സൃഷ്ടിച്ച പിങ്ക് സൂപ്പർ മൂൺ അടക്കമുള്ള വാന വിസ്മയക്കാഴ്ചകളെയും സൗന്ദര്യങ്ങളും ഉൾപ്പെടുത്തിയുള്ള പുത്തൻ വിനോദസഞ്ചാര പദ്ധതിയാണിത്.
ഖത്തറിെൻറ പ്രകൃതി, പൈതൃകസമ്പത്തുക്കളുടെ പശ്ചാത്തലത്തിൽ നിലാവെളിച്ചത്തിലെ ഒട്ടക സഫാരി, ജ്യോതിശാസ്ത്ര ഗൈഡുകളുടെ കൂടെയുള്ള നക്ഷത്രനിരീക്ഷണം, സഫാരി ട്രിപ്പുകൾ, ക്യാമ്പ് ഫയറും ബാർബിക്യൂ അത്താഴവും തുടങ്ങിയ പാക്കേജുകളാണ് ടൂറിസം കൗൺസിൽ ഇതിനായി മുന്നോട്ടുവെക്കുന്നത്.
വിനോദസഞ്ചാരമേഖലയിൽ ഖത്തറിന് ഈയടുത്ത് മികച്ച നേട്ടങ്ങളാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. വിവിധ രാജ്യങ്ങളിൽനിന്നായി ഏറ്റവും കൂടുതൽ പേർ സന്ദർശിക്കാനാഗ്രഹിക്കുന്ന 10 കേന്ദ്രങ്ങളുടെ പട്ടികയിൽ ഖത്തറും ഇടംപിടിച്ചിരുന്നു. വിദേശരാജ്യങ്ങളിലേക്ക് പണമയക്കാനുള്ള സാമ്പത്തിക സംരംഭമായ റെമിറ്റ്ലി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണിത്. നൂറ് രാജ്യങ്ങളിലേക്കുള്ള ഗൂഗിൾ സേർച്ചിെൻറ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 100 രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ രാജ്യങ്ങളാണ് പട്ടികയിൽ മുൻപന്തിയിൽ എത്തിയത്.
ആറ് രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരാണ് ഖത്തറിലേക്ക് കുടിയേറുന്നതിന് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 30 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർ കുടിയേറാൻ ആഗ്രഹിക്കുന്ന കാനഡയാണ് പട്ടികയിൽ ഒന്നാമത്. ജപ്പാൻ, സ്പെയിൻ, ജർമനി എന്നിവരാണ് യഥാക്രമം രണ്ട് മുതൽ നാല് വരെയുള്ള സ്ഥാനങ്ങളിൽ.ഖത്തറിന് പിറകിൽ, ആസ്ട്രേലിയ, സ്വിറ്റ്സർലൻഡ്, പോർചുഗൽ, അമേരിക്ക, ബ്രിട്ടൻ എന്നിവരാണ് പട്ടികയിലെ മറ്റു രാജ്യങ്ങൾ.
വിനോദസഞ്ചാരമേഖലയിൽ തുല്യതയില്ലാത്ത വികസനപ്രവൃത്തികളാണ് രാജ്യം നടപ്പാക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽതന്നെ ഖത്തറിെൻറ വിനോദസഞ്ചാര മേഖലയിൽ വൻ വളർച്ചയാണുണ്ടായത്.
ആഗോളതലത്തിൽ മൂന്നാമത്തെ െട്രൻഡിങ് സ്റ്റേഷനായി ദോഹ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രിപ് അഡ്വൈസർ ട്രാവലേഴ്സ് ചോയ്സ് അവാർഡ് വിഭാഗത്തിലാണ് ഈ വർഷത്തെ മൂന്നാമത് െട്രൻഡിങ് സ്റ്റേഷനായി ദോഹയും ഇടംപിടിച്ചത്. കാബോ സാൻ ലുക്കാസ് (മെക്സികോ), കോർസിക (ഫ്രാൻസ്), സാൻയ (ചൈന), ഗാറ്റ്ലിൻബർഗ്, ടെന്നിസി (അമേരിക്ക), ക്യൂൻസ്ടൗൺ (ന്യൂസിലൻഡ്), ടുലൂം (മെക്സികോ), നതാൽ (ബ്രസീൽ), കാസ് (തുർക്കി), ഗ്വാഡലൂപ് (കരീബിയൻ) എന്നീ സ്ഥലങ്ങളാണ് ദോഹയെ കൂടാതെ െട്രൻഡിങ് ഡെസ്റ്റിനേഷെൻറ ആദ്യ പത്തിലിടംപിടിച്ചത്. അടുത്തകാലത്തായി നടപ്പാക്കിയ ഉത്തേജന പദ്ധതികളാണ് ഖത്തറിന് തുണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.