ദോഹ: കോവിഡ് പോസിറ്റിവാകുന്ന സാഹചര്യത്തിൽ ഗുരുതര രോഗ ലക്ഷണങ്ങളില്ലാത്തവർ വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം. പത്തുദിവസം സമ്പർക്ക വിലക്കിൽ കഴിഞ്ഞ് മറ്റുള്ളവർക്കും കരുതൽ നൽകണമെന്നാണ് മന്ത്രാലയം നിർദേശിക്കുന്നത്. രാജ്യത്ത് പുതിയ വകഭേദമായ ഒമിക്രോൺ കാരണം കോവിഡ് വ്യാപനം കൂടിയതോടെ, ഗുരുതര രോഗലക്ഷണങ്ങളില്ലാത്തവർ വീടുകളിൽ തന്നെ കഴിയണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ കമ്യൂണിക്കബ്ൾ ഡിസീസ് സെൻറർ മേധാവി ഡോ. മുന അൽ മസ്ലമാനി നിർദേശിച്ചു.
'കോവിഡ് പരിശോധന ഫലം പോസിറ്റിവായി, പ്രകടമായ ലക്ഷണങ്ങളില്ലാത്തവരും ഗുരുതര ആരോഗ്യപ്രശ്നമില്ലാത്തവരും 10 ദിവസം വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയണം. ഇത്തരക്കാർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയോ സർക്കാർ ഐസൊലേഷൻ കേന്ദ്രത്തിൽ കഴിയുകയോ വേണ്ട. 50 വയസ്സിനുതാഴെ പ്രായമുള്ളവർക്കും ഗുരുതര ആരോഗ്യ പ്രശ്നമില്ലാത്തവർക്കും ഇതാണ് സൗകര്യം'-ഡോ. മുന അൽ മസ്ലമാനി പറഞ്ഞു. അടിയന്തരമല്ലാത്ത സാഹചര്യത്തിൽ ആംബുലൻസ് സഹായം അഭ്യർഥിക്കരുതെന്ന് ആംബുലൻസ് സർവിസ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദാർവിസ് പറഞ്ഞു. അതേസമയം, ഗുരുതര കേസുകളിലും അടിയന്തര മെഡിക്കൽ ആവശ്യത്തിനും 999 നമ്പറിൽ വിളിക്കാമെന്നും വ്യക്തമാക്കി.
മാർഗനിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.