ദോഹ: ഖത്തറിൽ ബുധനാഴ്ച 1245 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 996 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 249 പേർ വിദേശങ്ങളിൽനിന്ന് തിരിച്ചെത്തിയവരുമാണ്. രോഗമുക്തരുടെ എണ്ണം 2975 ആയി ഉയർന്നു. പുതുതായി രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തു. 68, 83 വയസ്സുകാരാണ് മരിച്ചത്. ആകെ കോവിഡ് മരണം 649 ആയി.
19,212 പേരാണ് നിലവിൽ കോവിഡ് ബാധിതരായുള്ളത്. 24 മണിക്കൂറിനിടെ 28,184 പേർ പരിശോധനക്ക് വിധേയരായി. ആശുപത്രികളിൽ 175 പേർ ചികിത്സയിലുണ്ട്. 20 പേരെയാണ് ബുധനാഴ്ച പ്രവേശിപ്പിച്ചത്. ഐ.സി.യുകളിൽ 62 പേരും ചികിത്സയിലുണ്ട്. കോവിഡ് വാക്സിനേഷൻ ഡ്രൈവിൻെറ ഭാഗമായി 24 മണിക്കൂറിനിടെ 28,033 പേർ കൂടി വാക്സിനെടുത്തു. 867,981 ഡോസ് ബൂസ്റ്റർ വാക്സിനും ഇതുവരെയായി നൽകി. ഇതുവരെ 58.78 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.