ദോഹ: കോവിഡ് കേസുകൾ രൂക്ഷമായ പാകിസ്താന് ഖത്തറിെൻറ അടിയന്തര മെഡിക്കൽ സഹായം.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരമാണ് വെൻറിലേറ്ററുകൾ, ചികിത്സക്കുള്ള മരുന്നുകൾ എന്നിവ ഉൾെപ്പടെയാണ് അടിയന്തരമായി എത്തിച്ചത്.
ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെൻറ് നേതൃത്വത്തിൽ ദോഹയിലെ പാകിസ്താൻ എംബസിയുമായി സഹകരിച്ചാണ് മെഡിക്കൽ സഹായങ്ങൾ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെത്തിച്ചത്. 50 വെൻറിലേറ്ററുകൾ, കോവിഡ് ചികിത്സക്കുള്ള മരുന്നുകൾ, ഉപകരണങ്ങൾ, ഫീല്‍ഡ് ആശുപത്രികള്‍, മാസ്‌കുകള്‍ എന്നിവ അടങ്ങിയതാണ് അടിയന്തര സഹായം. ഇസ്ലാമാബാദിൽ പാകിസ്താൻ ആർമിയിലെ മെഡിക്കൽ യൂനിറ്റ് നേതൃത്വത്തിൽ ഇവ ഏറ്റുവാങ്ങിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഖത്തറിെൻറ മനുഷ്യത്വപരമായ സേവനങ്ങൾക്കും ഇടപെടലുകൾക്കും പാക് എംബസി നന്ദി പറഞ്ഞു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 80ഓളം രാജ്യങ്ങൾക്ക് കോവിഡ് കാലത്ത് ഖത്തറിെൻറ കരുതൽ എത്തിയിട്ടുണ്ട്. അടിയന്തര മെഡിക്കൽ സഹായമായും വാക്സിനുകളായും, കോവിഡ് ആശുപത്രികളായും ഇത് തുടരുകയാണ്. കോവിഡ് വാക്‌സിന്‍ ഡോസുകള്‍, വെന്‍റിലേറ്ററുകള്‍, ഖത്തറിെൻറ സഹായങ്ങളില്‍ ഉള്‍പ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.