ദോഹ: കോവിഡ് പരിശോധനക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കി സിദ്ര മെഡിസിൻ. ഖത്തറിലെ നിലവിലെ കോവിഡ് സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനക്ക് വരുന്നവർക്കുള്ള രജിസ്ട്രേഷൻ ഓൺലൈൻ വഴിയാക്കിയത്. നേരിട്ട് വന്ന് രജിസ്റ്റർ ചെയ്യാനോ പരിശോധന നടത്താനോ കഴിയില്ലെന്ന് സിദ്ര മെഡിസിൻ അറിയിപ്പിൽ വ്യക്തമാക്കി.
https://www.sidra.org/covid-19-pcr-and-antibody-testing എന്ന ലിങ്ക് വഴി പരിശോധനക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
പരിശോധനക്ക് വരുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും ജീവനക്കാരുടെ നിർദേശങ്ങൾ പാലിച്ച് മാന്യമായി പെരുമാറണമെന്നും അറിയിപ്പിൽ നിർദേശിക്കുന്നു. ഫലം ലഭിക്കുന്ന സമയ ദൈര്‍ഘ്യത്തിന് അനുസരിച്ച് മൂന്ന് വ്യത്യസ്ത നിരക്കുകളില്‍ സിദ്രയിൽ പി.സി.ആര്‍ പരിശോധനയുള്ളത്.
160 റിയാൽ (18 മണിക്കൂറിനുള്ളിൽ ഫലം), 300 റിയാൽ (എട്ട് മണിക്കൂറിനുള്ളിൽ ഫലം. സാമ്പിൾ വൈകുന്നേരം ആറിന് മുമ്പ് നൽകണം), 660 റിയാൽ (മൂന്ന് മണിക്കൂറിനുള്ളിൽ ഫലം, സാമ്പിൾ രാത്രി 10ന് മുമ്പ് നൽകണം).
വ്യാഴാഴ്ച 542 കോവിഡ് കേസുകളാണ് ഖത്തറിൽ റിപ്പോർട്ട് ചെയ്തത്. വർധിച്ചുവരുന്ന കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് സിദ്രയിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്. 380 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരു മരണവും വ്യാഴാഴ്ച സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.