ഡോ. അബ്​ദുല്ലത്തീഫ് അൽ ഖാൽ 

കോവിഡ്​ പ്രതിരോധം: ഖത്തർ റൈറ്റ്​ ട്രാക്കിൽ

ദോഹ: കോവിഡ്​ പ്രതിരോധത്തിൽ ലോകത്ത്​ 15ാമതും അറബ്​ ലോകത്ത്​ ഒന്നാമതുമായാണ്​ കഴിഞ്ഞ ദിവസം ജർമൻ മാഗസിനായ 'ദേർ സ്​പിഗൽ' ഖത്തറിനെ തിരഞ്ഞെടുത്തത്​. രോഗവ്യാപനത്തിലെ നിയന്ത്രണം, വാക്​സിനേഷനിലെ അതിവേഗത, ലോക്​ഡൗണോ അടച്ചുപൂട്ടലു​കളോ ഇല്ലാത്ത നിയന്ത്രണങ്ങൾ, ഇന്ത്യ ഉൾപ്പെടെ റെഡ്​ ലിസ്​റ്റ്​ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്കും സഞ്ചാരികൾക്കും വരെ വിമാനത്താവളങ്ങൾ തുറന്നിട്ടുള്ള കാത്തിരിപ്പ്​. ജനങ്ങളുടെ ജീവനും തൊഴിൽസാഹചര്യങ്ങൾക്കും മുടക്കമില്ലെന്ന്​ ഉറപ്പുവരുത്തി ഇച്ഛാശക്​തിയോടെ കോവിഡ്​ കാലത്തും മുന്നോട്ടുപോവുന്ന ഖത്തർ പ്രതിരോധ കുത്തിവെപ്പ്​ നടപടിയിൽ ഒരുപടികൂടി മുന്നോട്ടുപോകാൻ ഒരുങ്ങുകയാണിപ്പോൾ.

പൗരന്മാരുടെയും പ്രവാസികളുടെയും വാക്​സിനേഷൻ 60 ശതമാനം പൂർത്തിയായപ്പോൾ, 12 വയസ്സിന്​ ചുവടെയുള്ള കുട്ടികൾക്കും പ്രതിരോധമരുന്ന്​ നൽകാനുള്ള പദ്ധതികൾ രാജ്യം ആവിഷ്​കരിച്ചുകഴിഞ്ഞു. സെപ്റ്റംബറോ​െട 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്ന നടപടികൾ ആരംഭിക്കുമെന്ന് നാഷനൽ ഹെൽത്ത് സ്​ട്രാറ്റജി ഗ്രൂപ് ചെയർമാൻ ഡോ. അബ്​ദുല്ലത്തീഫ് അൽ ഖാൽ പറയുന്നു.

സെപ്​റ്റംബറിലോ അല്ലെങ്കിൽ, ഒക്ടോബറിലോ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും വാക്സിൻ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിലവിൽ വാക്സിൻ സ്വീകരിക്കാൻ അർഹതയില്ലെങ്കിലും സെപ്​റ്റംബർ അവസാനത്തോടെ 12 വയസ്സിന് താഴെയുള്ളവർക്കും വാക്സിൻ നൽകാൻ സാധ്യതയുണ്ടെന്നും ഇത് ജനസംഖ്യയുടെ വലിയൊരളവിലേക്ക് വാക്സിനെത്തുന്നതിന് സഹായിക്കുമെന്നും ഡോ. അൽ ഖാൽ കഴിഞ്ഞ ദിവസം ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

തൊഴിലാളികൾക്കും ജീവനക്കാർക്കുമായുള്ള വാക്സിനേഷൻ കേന്ദ്രം അടച്ചുപൂട്ടിയത് അപ്പോയൻമെൻറുകൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ചകാരണമാണെന്നും പുതിയ നിർദേശങ്ങളും മാനദണ്ഡങ്ങളുമായി രണ്ട് ദിവസത്തിനുള്ളിൽ കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാസ്​ക്​ തുടരും; ജാഗ്രത കൈവെടിയരുത്​

കുറച്ചുകാലംകൂടി മാസ്​ക് തുടരുമെന്നും ഒഴിവാക്കാവുന്ന സാഹചര്യം എത്തിയിട്ടില്ലെന്നും സമീപഭാവിയിലൊന്നും ഇത് സംഭവിക്കുകയില്ലെന്നും കാത്തിരിക്കുകയാണെന്നും അബ്​ദുൽ ഖാൽ പറഞ്ഞു. ജനസംഖ്യയുടെ ഭൂരിഭാഗം പേരും വാക്സിനെടുക്കേണ്ടത് അനിവാര്യമാണ്​. കോവിഡി​െൻറ മൂന്നാം തരംഗത്തെ നിയന്ത്രിക്കുന്നതിന് ഖത്തർ പ്രാപ്തമാണ്​. വളരെ വേഗത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വാക്സിനേഷൻ േപ്രാഗ്രാമിന് നന്ദി അറിയിക്കുകയാണ്​. രാജ്യം നടപ്പാക്കിയ നിയന്ത്രണങ്ങൾ അനുസരിക്കുന്നതിലെ ജനങ്ങളുടെ പ്രതിബദ്ധതയും രാജ്യത്ത് കോവിഡ് കേസുകൾ കുറക്കുന്നതിൽ നിർണായകമായെന്നും ചൂണ്ടിക്കാട്ടി.

ജോൺസൺ ആൻഡ് ജോൺസൺ വാക്സിന് അംഗീകാരം നൽകാൻ സാധ്യതയുണ്ട്. രണ്ട് ഡോസ്​ വാക്സിനെടുത്തവർക്കും ബൂസ്​റ്റർ ഡോസ്​ നൽകേണ്ട സാഹചര്യം പ്രതീക്ഷിക്കുന്നുണ്ട്. ഒരു വർഷത്തിലോ അല്ലെങ്കിൽ, അർധവാർഷിക കാലയളവിലോ ബൂസ്​റ്റർ ഡോസ്​ നൽകേണ്ടിവരും. ഫൈസർ, മോഡേണ വാക്സിനുകൾക്ക് ബൂസ്​റ്റർ ഡോസ്​ നൽകുന്നത് സംബന്ധിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതിെൻറ ഫലം പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രതിദിന കേസുകൾ നൂറിൽ താഴെയെത്തിയിരിക്കുന്നു.രോഗികളെ ആശുപത്രിയിൽ പ്രവേശിക്കുന്നതും കുറഞ്ഞിട്ടുണ്ട്. എന്നാൽ, നമ്മൾ വിജയിച്ചെന്ന പ്രഖ്യാപനം നടത്തുന്നില്ല. വൈറസ്​ ഇപ്പോഴും നമുക്കിടയിലുണ്ട്.

മൂന്നും നാലും തരംഗം നിലവിലുണ്ട്. ധിറുതി കൂട്ടരുതെന്നും സുരക്ഷാമുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നുമാണ് എല്ലാവരോടും ആവശ്യപ്പെടാനുള്ളത്. ഡോ. അൽ ഖാൽ പറഞ്ഞു.  

Tags:    
News Summary - Covid defense: Qatar on the right track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.