കോവിഡ്​ ഭീഷണി ഒഴിയുന്നു, കൈയടിക്കാം ഇഹ്തിറാസ്​ ആപ്പിനും​

ദോഹ: ഖത്തറിലെ കോവിഡ്-19 പ്രതിരോധ രംഗത്തെ സുപ്രധാന ചുവടുവെപ്പുകളിലൊന്നാണ് ഇഹ്തിറാസ്​ ആപ്. സമൂഹവ്യാപനം തടയുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇഹ്തിറാസ്​ ആപ്​ ഖത്തർ ഭരണകൂടം തയാറാക്കിയത്​. ഇൻസ്​റ്റാൾ ചെയ്യുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും തുടക്കത്തിലുണ്ടായിരുന്ന പ്രയാസം മാറി രാജ്യത്തുള്ള എല്ലാവരും ആപ് ഉപയോഗിക്കുന്നവരായി മാറി. ആപ് ഇൻസ്​റ്റാൾ ചെയ്യുന്ന മുഴുവൻ ആളുകളെയും അവരുടെയും കോൺടാക്ട് ലിസ്​റ്റിലുള്ളവരെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഡേറ്റാബേസ്​ വഴിയാണ് ഇഹ്തിറാസ്​ പ്രവർത്തിക്കുന്നത്. വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ നേരത്തേയുണ്ടായിരുന്നെങ്കിലും അതെല്ലാം ഭരണകൂടം പരിഹരിച്ചു. കോവിഡ്-19 കാലത്ത് സുരക്ഷിതത്വ ബോധവും നിർഭയത്വവും നൽകുന്ന സംവിധാനമായി ആപ് മാറുകയായിരുന്നു.ഒരാൾക്ക്​ കോവിഡ്​ ഉണ്ടോ എന്ന്​ മറ്റുള്ളവർക്ക്​ അറിയാനുള്ള ആപ്പാണ്​ ഇഹ്​തിറാസ്​​. കോവിഡ്​ പോസിറ്റിവായ രോഗി ഏതെങ്കിലും ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നതോടെയാണിത്​. ആപ്പി​​െൻറ ബാർകോഡിൽ വിവിധ വർണങ്ങളാൽ ഉപയോക്താവിന്​ കോവിഡ്​ സംബന്ധിച്ച്​ അറിയിപ്പ്​ നൽകുകയാണ്​ ചെയ്യുക. നമ്മുടെ ഒന്നര മീറ്റർ അടുത്തുകൂടി ​കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഒരു കോവിഡ്​ രോഗി കടന്നുപോയിട്ടുണ്ടെങ്കിൽ ഇത്​ സംബന്ധിച്ച ജാഗ്രതനിർദേശം ആപ്പിലൂടെ ലഭിക്കും.


കോവിഡ്-19 പ്രതിസന്ധി രൂക്ഷമായ സമയങ്ങളിൽ രോഗഭീതി കാരണം ആളുകൾക്ക്​ പുറത്തിറങ്ങുന്നതിനും ഷോപ് ചെയ്യുന്നതിനും ആശങ്ക ഏറെയുണ്ടായിരുന്നു. എന്നാൽ, ഈ അരക്ഷിതത്വവും ഭയവും ഇഹ്​തിറാസ്​ വന്നതോടെ ഇല്ലാതാവുകയായിരുന്നു. ആപ്പി​െൻറ വരവോടെ ഏതൊരാൾക്കും രോഗഭീതിയില്ലാതെ സുരക്ഷിതമായി പുറത്തിറങ്ങാമെന്നായി. ആപ്പി​​െൻറ സ്​റ്റാറ്റസ്​ നോക്കിയിട്ടാണ്​ പൊതുസ്​ഥലങ്ങളിൽ നിലവിൽ ആളുകൾക്ക്​ പ്രവേശനമുള്ളൂ. സുരക്ഷിത സ്​റ്റാറ്റസ്​ ആയ പച്ച വർണം ആപ്പിൽ തെളിയുന്നവർ മാത്രം ഖത്തറിൽ പുറത്തിറങ്ങുന്ന സ്​ഥിതി അതിവേഗം സംജാതമായി. ഇതോടെ, രോഗബാധിതരോ സംശയിക്കപ്പെടുന്നവരോ പുറത്തിറങ്ങാതായി. ഇത്​ രോവ്യാപനം നിലക്കാനും കാരണമായിട്ടുണ്ട്​.രാജ്യത്തെ എല്ലാ സ്വകാര്യ പൊതുമേഖലാ സ്​ഥാപനങ്ങളിലും പ്രവേശനത്തിനായി ഇഹ്തിറാസ്​ ആപ്പും പച്ചനിറവും നിർബന്ധമാക്കിയിട്ടുണ്ട്​. ഹൈപ്പർമാർക്കറ്റ്, ഷോപ്പിങ്​ മാൾ, ബാങ്കുകൾ, ഓഫിസുകൾ തുടങ്ങിയ സ്​ഥലങ്ങളിൽ പ്രവേശന കവാടകങ്ങളിൽ സുരക്ഷാ ജീവനക്കാർ ഇഹ്തിറാസ്​ ആപ് പരിശോധിക്കാതെ ഒരാളെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.കോവിഡ്-19 സംബന്ധിച്ച ഏറ്റവും പുതിയ സ്​ഥിതിഗതികളും കണക്കുകളും മറ്റും ആപ് വഴി ഉപയോക്താവിന് ലഭിക്കും. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുകയും വ്യാപനം തടയുകയും ചെയ്യുന്നതിൽ ഭരണകൂടത്തി​െൻറ പ്രധാന ടൂളുകളിലൊന്നായി ഇഹ്തിറാസ്​ ആപ് ഇതിനകം മാറിക്കഴിഞ്ഞു. തുടക്കത്തിൽ ആപ്​ ഖത്തർ ഐഡി ഉള്ളവർക്ക്​ മാത്രമേ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, പിന്നീട്​ വിസിറ്റ്​ വിസ, ഫാമിലി വിസിറ്റ്​ വിസ, ബിസിനസ്​ വിസ തുടങ്ങിയ എല്ലാ വിസക്കാർക്കും ഉപയോഗിക്കുന്ന പുതിയ വേർഷൻ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.

• മലയാളികളുടെ മടക്കം, സഹായിച്ചത്​ ഇഹ്​തിറാസ്​
ഗൾഫിൽനിന്ന്​ കേരളത്തിലേക്ക്​ മടങ്ങുന്ന പ്രവാസികൾക്ക്​ മുൻകൂർ കോവിഡ്​ പരിശോധന വേണമെന്ന കേരള സർക്കാറി​​െൻറ ഉത്തരവ്​ ഏറെ വിവാദമുണ്ടാക്കിയിരുന്നു. അപ്പോഴും ഖത്തറിലുള്ള മലയാളികളെ സഹായിച്ചത്​ ഇഹ്​തിറാസ്​ ആപ് ആണ്​. ‘ഇഹ്​തിറാസി’ൽ കോവിഡ്​ ബാധിതനല്ലെന്ന്​ കാണിക്കുന്ന പച്ചവർണം ഉള്ളവർക്ക്​ കേരളത്തിലേക്ക്​ മടങ്ങാൻ കഴിയുമെന്ന്​ മുഖ്യമന്ത്രി തിരുവനന്തപുരത്ത്​ നടത്തിയ വാർത്താസമ്മേളനത്തിൽതന്നെ പറയുകയായിരുന്നു. ചാർ​ട്ടേഡ്​ വിമാനത്തിൽ കേരളത്തിലേക്ക്​ മടങ്ങുന്നവർക്ക്​ മുൻകൂറായി കോവിഡ്​ പരിശോധന നടത്തണമെന്നും നെഗറ്റിവ്​ ആണെന്ന സർട്ടിഫിക്കറ്റ്​ യാത്രക്കാരൻ കൈയിൽ കരുതണമെന്നുമുള്ള കേരള സർക്കാർ ഉത്തരവ്​ ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഗൾഫ്​രാജ്യങ്ങളിൽ രോഗലക്ഷണമില്ലാത്തവർക്ക്​ കോവിഡ്​ പരിശോധന നടത്തുന്നില്ല. ഖത്തറിലാക​ട്ടെ ലക്ഷണമുള്ളവർക്ക്​ പരിശോധന നടത്തിയാലും ഫലം നെഗറ്റിവ്​ ആണോ പോസിറ്റിവ്​ ആണോ എന്ന സർട്ടിഫിക്കറ്റ്​ നൽകുന്നുമില്ല. ഈസമയത്താണ്​ ഇഹ്​തിറാസ്​ മലയാളികളുടെ രക്ഷക്കെത്തിയത്​.

Tags:    
News Summary - covid-ihthiras app-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.