ഇന്ത്യക്കാർക്കടക്കം ഖത്തർ എയർവേയ്​സിൽ മടങ്ങണമെങ്കിൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധം

ദോഹ: ആഗസ്​റ്റ്​ 13 മുതൽ ഖത്തറിലേക്ക്​ വരുന്ന ഇന്ത്യക്കാരടക്കം ചില രാജ്യക്കാർക്ക്​ ഖത്തർ എയർവേയ്​സ്​ കോവിഡ്​ നെഗറ്റീവ്​ സട്ടിഫിക്കറ്റ്​ നിർബന്ധമാക്കി. ഖത്തർ എയർവേയ്​സ്​ സർവീസ്​ പുനരാംരംഭിക്കുന്ന മുറക്ക്​ ഇന്ത്യക്കാർക്കും ഇത്​ ബാധകമാവും. നിലവിൽ സർവീസ്​ നടത്തുന്ന ബംഗ്ലാദേശ്​, ബ്രസീൽ, ഇറാൻ, ഇറാഖ്​, പാകിസ്​താൻ, ഫിലിപ്പീൻസ്​, ശ്രീലങ്ക രാജ്യങ്ങളിലുള്ളവർക്ക്​ 13 മുതൽ​ യാത്ര ചെയ്യണമെങ്കിൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കിയിട്ടുണ്ട്​​. സർവീസ്​ പുനരാംരംഭിക്കുന്ന മുറക്ക്​ ഇന്ത്യ, നേപ്പാൾ, നൈജീരിയ, റഷ്യ രാജ്യക്കാർക്കും ഇത്​ നിർബന്ധമാകുമെന്നും കമ്പനി പറയുന്നു.

അതത്​ രാജ്യങ്ങളിലെ ഖത്തർ എയർവേയ്​സ്​ അംഗീകരിച്ച മെഡിക്കൽ സെൻററുകളിൽ നിന്നുള്ള 72 മണിക്കൂറിനുള്ളിലെ കോവിഡ്​ ആർ.ടിപി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ്​ ആണ്​ ഹാജരാക്കേണ്ടത്​. ഇതിൻെറ ചെലവ്​ യാത്രക്കാരൻ തന്നെ വഹിക്കണം. ചെക്ക്​ ഇൻ സമയത്ത്​ സർട്ടിഫിക്കറ്റിൻെറ കോപ്പി ഖത്തർ എയർവേയ്​സിൻെറ വെബ്​ സൈറ്റിൽ നിന്ന്​ കിട്ടുന്ന നിശ്​ചിത ഫോറം പൂരിപ്പിച്ചത്​ എന്നിവ ഇല്ലാത്തവർക്ക്​ യാത്ര ചെയ്യാൻ കഴിയില്ല. കുടുംബാംഗങ്ങളോടൊപ്പം വരുന്ന 12 വയസിന്​ താഴെയുള്ള കുട്ടികളെ ഈ നിബന്ധനയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

കോഴിക്കോട് അസാ ഡയഗ്​നോസ്​റ്റിക് സെൻറർ, തിരുവനന്തപുരത്ത്​ ഡി ഡി ആർ സി ടെസ്​റ്റ് ലാബ്, കൊച്ചിയിലെ മെഡിവിഷൻ സ്​കാൻ ആൻഡ് ഡയഗ്നോസ്​റ്റിക് റിസർച്ച് സെൻറർ എന്നീ കേരളത്തിലെ പരിശോധനാകേന്ദ്രങ്ങളാണ്​​ കമ്പനിയുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്​.

അതേസമയം ചില രാജ്യങ്ങളിലെ ചില വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ്​ പുതിയ നിബന്ധനയെന്ന കാര്യത്തിൽ സംശയമുണ്ട്​. ഇത്​ സംബന്ധിച്ച്​ വ്യക്​തതയില്ല.

പ്രവാസികൾ തിരിച്ചുവരു​േമ്പാൾ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഖത്തറിൽ ഹോം ക്വാറ​ൈൻനും അല്ലെങ്കിൽ സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറ​ൈൻനുമാണെന്നാണ്​ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നത്​. റീ എൻട്രി പെർമിറ്റ്​ എടുത്ത ഇന്ത്യക്കാർക്കും ഇത്തരത്തിൽ മടങ്ങിയെത്താം. എന്നാൽ ഖത്തർ എയർവേയ്​സ്​ ഇപ്പോൾ ഇന്ത്യക്കാർക്കടക്കം കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കിയിരിക്കുകയാണ്​. ഇതുസംബന്ധിച്ച്​ തങ്ങൾക്കും വിവരങ്ങൾ വന്നിട്ടുണ്ടെന്ന്​ ട്രാവൽ ഏജൻസികൾ പറയുന്നു.

ഇന്ത്യയിൽ ഖത്തർ എയർവേയ്​സ്​ അംഗീകരിച്ച കോവിഡ്​ പരിശോധനാകേന്ദ്രങ്ങൾ

ബംഗളൂരു – ഐ സി എം ആർ അംഗീകാരമുള്ള എല്ലാ ലാബുകളും

ചെന്നൈ – ഐ സി എം ആർ അംഗീകാരമുള്ള എല്ലാ ലാബുകളും

കൊച്ചി – മെഡിവിഷൻ സ്​കാൻ ആൻഡ് ഡയഗ്നോസ്​റ്റിക് റിസർച്ച് സെൻറർ

ഗോവ – ഗോവ മെഡിക്കൽ കോളേജ്

ഹൈദരാബാദ് – വിജയ ഡയഗ്നോസ്​റ്റിക്

കൊൽക്കത്ത – അപ്പോളോ ആശുപത്രി, മെഡിക്ക സൂപ്പർ സ്​പെഷ്യാലിറ്റി ലാബ്, സുരക്ഷാ ലാബ്സ്​, ഡോ. ലാൽ പാത് ലാബ്സ്​

കോഴിക്കോട് – അസാ ഡയഗ്​നോസ്​റ്റിക് സെൻറർ

നാഗ്പൂർ – ധ്രുവ് പാത്തോളജി ആൻഡ് മോളിക്യൂലാർ ഡയഗ്നോസ്​റ്റിക്സ്​, സു–വിശ്വാസ്​ ഡയഗ്നോസ്​റ്റിക് ലാബ്

ന്യൂഡൽഹി – ഡോ. ലാൽ പാത് ലാബ്സ്​

മുംബൈ – സബർബൻ ഡയഗ്നോസ്​റ്റിക്സ്​, മെേട്രാപോളിസ്​ എസ്​ ആർ എൽ, നാനാവതി ആശുപത്രി

തിരുവനന്തപുരം – ഡി ഡി ആർ സി ടെസ്​റ്റ് ലാബ്.

ഇതിന്​ പുറമേ അമൃത്​സർ, അഹ്​മദാബാദ്​ എന്നിവിടങ്ങളിലെ പരിശോധനാകേന്ദ്രങ്ങളുടെ വിവരവും ഖത്തർ എയർവേയ്​സ്​ പുറത്തുവിട്ടിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.