​ ​ഖത്തറിൽ നിലവിലുള്ള രോഗികൾ 3054 മാത്രം

ദോഹ: ഇന്നലെ രാജ്യത്ത്​ ​പുതിയ കോവിഡ്​ രോഗികൾ 394 മാത്രം. 402 പേർക്ക്​ രോഗം ഭേദമാവുകയും ചെയ്​തു. നിലവിലുള്ള ആകെ രോഗികൾ 3054 മാത്രമാണ്​. ആകെ 4,64,674 പേർക്കാണ്​ ഇതുവരെ പരിശോധന നടത്തിയത്​. 1,08,638 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​. ഇന്നലെ 5351 പേർക്കായിരുന്നു പരിശോധന നടത്തിയത്​. ആകെ 1,05,420 പേർക്ക്​ രോഗം ഭേദമായിട്ടുണ്ട്​. ഇന്നലെ ആരും മരിച്ചിട്ടില്ല. ഇതുവരെ മരണ​െപ്പട്ടവർ 164 ആണ്​. നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​ 528 പേരാണ്​. ഇതിൽ 41 പേർ ഇന്നലെ പ്രവേശിക്ക​െപ്പട്ടവരാണ്​. 101പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്​. ഇതിൽ ഏഴുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​.
 
Tags:    
News Summary - covid news-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.