????? ???????????????????????? ????????

കോവിഡ്​: ഖത്തറിലും സിംഗപ്പൂരിലും മരണനിരക്ക് 0.1 ശതമാനത്തിലും താഴെ

ദോഹ: ഖത്തറെന്ന കൊച്ചുരാജ്യം, കോവിഡ്–19 പ്രതിരോധനടപടികളിലും മാതൃകയാവുന്നു. ലോകത്ത്​  കോവിഡിൽ ഏറ്റവും കുറഞ്ഞ മരണനിരക്ക്​ ഖത്തറിലാണ്​. ഖത്തറിനൊപ്പം തന്നെ വലുപ്പമുള്ള സിംഗപ്പൂരും  കുറഞ്ഞ മരണ നിരക്കിൽ ലോകത്ത് മുന്നിലുണ്ട്. മരണനിരക്ക് 0.1 ശതമാനത്തിലും താഴെയാണ് ഈ കുഞ്ഞു  രാജ്യങ്ങളിൽ.
ശാസ്​ത്ര സാങ്കേതിക വികസന രംഗത്ത് ലോകത്തെ ഭീമൻ രാഷ്ട്രങ്ങൾ വരെ കോവിഡ്–19ന് മുന്നിൽ പ്രയാസപ്പെടുകയാണ്​. അപ്പോഴാണ്​ ഖത്തറെന്ന കൊച്ചു രാഷ്ട്രം ഉള്ള വിഭവങ്ങളും ആരോഗ്യ  സംവിധാനവും കൈമുതലാക്കി കോവിഡ്–19നെതിരായ പോരാട്ടത്തിൽ ലോകത്തിന് മാതൃകയാവുകയാണ്​.  ലോകത്ത് രണ്ടര ലക്ഷം രോഗബാധിതരിൽ ഖത്തറിൽ 18890 പേരാണുള്ളത്​. നിലവിൽ 16592 പേരാണ്​  ചികിൽസയിൽ കഴിയുന്നത്​. 90ശതമാനത്തിലധികം പേരും രോഗമുക്​തി നേടുന്നതിൻെറ പാതയിലാണ്​.

 
രോഗബാധിതരുടെ എണ്ണം ദിനേന കൂടുന്നുണ്ട്​. എന്നാൽ രോഗം മാറുന്നവരുടെ എണ്ണവും കൂടുകയാണ്​.  വ്യാഴാഴ്​ച ഖത്തറിൽ 216 പേർ കൂടി രോഗത്തിൽ നിന്ന്​ മുക്​തി നേടിയതോടെ ആകെ രോഗം മാറിയവർ 2286  ആയി. ആകെ 116495 പേരെ പരിശോധിച്ചപ്പോൾ 18890 പേരിൽവൈറസ്​ ബാധ കണ്ടെത്തിയത്​. രോഗം  ഭേദമായവരും മരിച്ചവരും ഉൾ​െപ്പടെയാണിത്​. 12 പേരാണ്​ ഖത്തറിൽ ആകെ മരിച്ചത്​. വ്യാഴാഴ്​ച 918  പേർക്കുകൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. 
രോഗം അതിജീവിക്കുന്നവർ​ രാജ്യത്ത്​ കൂടിവരുന്നതിന്​ പിന്നിലുള്ള ശക്​തി ഖത്തറി​​െൻറ മികവുറ്റ ആരോഗ്യ  സംവിധാനമാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 16000ലധികം കേസുകളിൽ 12 പേർ  മാത്രമാണ് കോവിഡ്–19 ബാധിച്ച് ഖത്തറിൽ മരണമടഞ്ഞത്. കൃത്യമായി പറഞ്ഞാൽ 0.07 ശതമാനം  മരണനിരക്ക്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായതും മരണ നിരക്ക് കുറക്കുന്നതിൽ  ഖത്തറിന് സഹായകമായി. ഏറ്റവും മികച്ച ടെസ്​റ്റ് കിറ്റുകളും രോഗികളെ പരിചരിക്കുന്നതിനാവശ്യമായ  അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആശുപത്രികളും പെട്ടെന്ന് സജ്ജീകരിക്കാൻ ഖത്തറിന് സാധിച്ചു.


പ്രധാനമായും പരിശോധന, വയസ്സ്, തീവ്ര പരിചരണ വിഭാഗങ്ങളുടെ കാര്യക്ഷമത എന്നിവയാണ് മരണ നിരക്ക്  കുറക്കുന്നതിലെ പ്രധാന ഘടകങ്ങളെന്ന് ന്യൂ സൗത്ത് വെയിൽസ്​ സർവകലാശാല ഗ്ലോബൽ ബയോസെക്യൂരിറ്റി  വിഭാഗം െപ്രാഫസർ റൈന മക്​ലൻറിർ വ്യക്തമാക്കുന്നു.
കൂടുതൽ പരിശോധനകൾ നടത്തുന്നതും അത് വഴി നേരിയ രോഗലക്ഷണങ്ങളുള്ള കോവിഡ് ബാധിതരെ  കണ്ടെത്തി ചികിത്സിക്കുന്നതും മരണ നിരക്ക് കുറക്കുന്നതിൽ പ്രധാന ഘടകങ്ങളാണ്​. വയോജനങ്ങളുടെ  എണ്ണവും തീവ്ര പരിചരണ വിഭാഗത്തി​​െൻറ കാര്യക്ഷമതയില്ലായ്മയും വ​െൻറിലേറ്ററുകളുടെ അപാകതയും മറ്റ്​  രാജ്യങ്ങളിൽ മരണ നിരക്ക് വർധിപ്പിക്കുന്നതിനിടയാക്കുന്നു.
ഖത്തറിൽ കൊറോണ ബാധിതരിൽ അധികപേരും  25 മുതൽ 34 വയസ്സ് വരെയുള്ളവരാണ്. ഇതിൽ തന്നെ  രാജ്യത്തെത്തിയ പ്രവാസികളാണ് അധികവും. യുവാക്കളും ശാരീരികക്ഷമതയുള്ളവരുമായ തൊഴിലാളികൾ  രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ശാരീരിക പരിശോധനകൾക്ക് വിധേയമാകുന്നുണ്ട്​. ഇവർക്ക്​രോഗത്തിനോട്  പൊരുതി നിൽക്കാൻ കഴിയുന്നു.
ഖത്തറിനും സിംഗപ്പൂരിനും പിറകിലായി ബെലാറസ്​, സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളും കുറഞ്ഞ  മരണനിരക്ക് ഉള്ള രാജ്യങ്ങളുടെ പട്ടികയിലുണ്ട്. 

Tags:    
News Summary - COVID QATAR LOW DEATH RATE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.