ദോഹ: എല്ലാവരും കോവിഡിൽനിന്ന് സുരക്ഷിതമാകുംവരെ ആരും സുരക്ഷിതരെല്ലന്ന് വിദഗ്ധർ. കോവിഡ്-19ന് മുമ്പുള്ള ജീവിത സാഹചര്യങ്ങളിലേക്ക് തിരികെയെത്തുന്നതിൽ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തം അനിവാര്യമാണെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു. ഖത്തർ ഫൗണ്ടേഷൻ സംഘടിപ്പിച്ച എജുക്കേഷൻ സിറ്റി സ്പീക്കർ സീരിസ് വെബിനാറിലാണ് ഇക്കാര്യം ഉന്നയിച്ചത്. വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ ഹെൽത്തുമായി (വിഷ്) ചേർന്ന് 'വാക്സിൻ കോവിഡ്-19നെ അവസാനിപ്പിക്കുമോ' എന്ന തലക്കെട്ടിലാണ് വെബിനാർ നടത്തിയത്. സമ്പന്ന രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാർക്ക് വാക്സിൻ നൽകുന്നതിൽ പ്രാപ്തരാണെന്ന് ലോകാരോഗ്യ സംഘടന ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജനൽ ഡയറക്ടർ ഡോ. അഹ്മദ് അൽ മൻദരി പറഞ്ഞു. എന്നാൽ ദരിദ്രരാജ്യങ്ങളിൽ പൗരന്മാർക്ക് വാക്സിൻ നൽകാനുള്ള സാമ്പത്തിക ഭദ്രതയോ സംവിധാനങ്ങളോ അപര്യാപ്തമാണ്. ഈ സാഹചര്യം എല്ലാവരും കണക്കിലെടുക്കണമെന്നും അവരുടെ പൗരന്മാരും വാക്സിൻ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്താൻ ലോകത്തിന് സാധിക്കണമെന്നും ഡോ. അഹ്മദ് അൽ മൻദരി വ്യക്തമാക്കി.
കോവിഡ്-19നെ പരാജയപ്പെടുത്തുന്നതിൽ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും പങ്ക് നിർണായകമാണെന്നും വാക്സിൻ സ്വീകരിച്ചവരും ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന സുരക്ഷ മുൻകരുതലുകൾ പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യ വിദഗ്ധർ ഉണർത്തി. കോവിഡ്-19െൻറ പ്രത്യാഘാതങ്ങൾ കുറക്കുന്നതിന് ശക്തമായ രാഷ്്ട്രീയ, സാമൂഹിക, സാമ്പത്തിക ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലോക നേതാക്കൾ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും വെബിനാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.