ദോഹ: 2019 അവസാന പാദത്തിൽ ലോകത്തിന് ഭീഷണിയായി പടർന്നു പിടിച്ച കോവിഡ്-19 പുതിയ വകഭേദങ്ങളോടെ 2020ഉം കടന്ന് 2021ലെത്തിനിൽക്കുന്നു. മഹാമാരി പല രൂപത്തിലാണ് ലോകത്തെ കീഴ്പ്പെടുത്തിയിരിക്കുന്നത്. അതുണ്ടാക്കുന്ന വിവിധ മേഖലകളിലെ പ്രതിസന്ധി ഏറെ വ്യാപ്തിയുള്ളതാണ്. ലോകം മുഴുവൻ ഈ മഹാമാരി പുതിയ പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധിയും ഉയർത്തുകയാണ്. ഖത്തറും ഇതിൽനിന്ന് മുക്തമല്ല. ഹോട്ടലുകളിലടക്കം ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പുകളും പാത്രങ്ങളും മുൻകാലങ്ങളേക്കാൾ നിലവിൽ ഉപയോഗിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ ഡെലിവറിയും കൂടി. ഇതടക്കമുള്ള കാര്യങ്ങൾ പ്ലാസ്റ്റിക് മാലിന്യം ഏറെ ഉയരാൻ കാരണമായിട്ടുണ്ട്. കോവിഡിലൂടെ ലോകം എത്തിപ്പെട്ടിരിക്കുന്നത് പുതിയ പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധിയിലേക്കാണെന്ന് സാരം.
കോവിഡാനന്തര ലോകത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി മാസ്കുകളും കൈയുറകളും വ്യാപകമാണ്. പ്രതിമാസം 12,900 കോടി ഫേസ്മാസ്കുകളും 6500 കോടി കൈയുറകളുമാണ് ഉപയോഗിച്ചേശഷം ഉപേക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് നാഷനൽ ബയോടെക്നോളജി ഇൻഫർമേഷൻ സെൻററിെൻറ പഠനങ്ങളും ഗവേഷണങ്ങളും വ്യക്തമാക്കുന്നുണ്ട്. കോവിഡ്-19നു ശേഷം സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലകളിൽ ലോകം മുമ്പെങ്ങുമില്ലാത്തവിധത്തിൽ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ്-19ന് ശേഷം നിരത്തുകളും ബീച്ചുകളും സമുദ്രങ്ങളും മാസ്കുകൾ, കൈയുറകൾ, ഹാൻഡ് സാനിറ്റൈസർ ബോട്ടിലുകൾ, ഭക്ഷ്യ പാക്കുകൾ എന്നിവ കാരണം കൂടുതൽ മലിനമായിരിക്കുകയാണെന്ന് യു.എൻ േട്രഡ് ആൻഡ് ഡെവലപ്മെൻറ് കോൺഫറൻസ് ഈയടുത്ത് പുറത്തുവിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാലിന്യനിരക്ക് കൂട്ടി കോവിഡ്
കോവിഡ്-19 പ്രതിസന്ധിക്കുശേഷം ഖത്തറിൽ പ്രതിമാസം മൂന്ന് ഫാക്ടറികളിലായി 12 മില്യൻ മാസ്കുകളാണ് ഉൽപാദിപ്പിക്കുന്നതെന്ന് നേരത്തേ വാണിജ്യ വ്യവസായ മന്ത്രി അലി അഹ്മദ് അൽ കുവാരി വ്യക്തമാക്കിയിരുന്നു. കോവിഡ്-19നെ തുടർന്നുള്ള ആദ്യ ദിവസങ്ങളിൽ തന്നെ മാസ്കുകളും കൈയുറകളും കൃത്യമായും നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ നിക്ഷേപിക്കണമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടിരുന്നു.
ഇവയെല്ലാം നിലനിൽക്കെ മാസ്കുകളും കൈയുറകളും അലക്ഷ്യമായി വലിച്ചെറിയുന്നത് ഭാവിയിൽ വലിയ പരിസ്ഥിതി പ്രതിസന്ധിയാണ് രൂപപ്പെടുത്തുക. നേരാംവണ്ണം മാസ്കുകളും കൈയുറകളും നിക്ഷേപിക്കാതിരിക്കുന്നത് ഭക്ഷ്യവിതരണ ശൃംഖലയെയും പ്രതികൂലമായ ബാധിക്കും. കോവിഡ്-19നെ തുടർന്നുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി വരും വർഷങ്ങളിൽ നമ്മുടെ പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണിയായി മാറുമെന്നത് ഗൗരമായി കാണണം.
ഖത്തറും ഗൗരവമേറിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഉയർന്ന ജനസംഖ്യ നിരക്ക്, നഗരവത്കരണം, വ്യാവസായിക വളർച്ച, സാമ്പത്തിക വളർച്ച എന്നിവയുടെ ഫലമായി ഖത്തർ നേരിടുന്ന ഗൗരവമേറിയ വെല്ലുവിളികളിലൊന്ന് മുനിസിപ്പൽ സോളിഡ് വേസ്റ്റ് മാനേജ്മെൻറ് ആണ്. വീടുകൾ, നഗരങ്ങൾ, കടകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്നുള്ള ദൈനംദിന മാലിന്യസംസ്കരണമാണിത്.
മോർഡർ ഇൻറലിജൻസ് പുറത്തുവിട്ട പഠനത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ലോകത്ത് ഏറ്റവും ഉയർന്ന ആളോഹരി മാലിന്യമുണ്ടാക്കൽ നിരക്കിൽ ഖത്തറാണ് മുൻപന്തിയിൽ നിൽക്കുന്നത്. പ്രതിദിനം 1.8 കിലോഗ്രാം മാലിന്യമാണ് ഖത്തറിൽ ആളോഹരി വിഭാഗത്തിൽ പുറത്തെത്തുന്നത്. ഇതു പ്രകാരം പ്രതിവർഷം ഖത്തറിൽ 2.5 മില്യൻ മെട്രിക് ടൺ മുനിസിപ്പൽ സോളിഡ് മാലിന്യങ്ങളാണ് ഉൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കോവിഡ്-19 മഹാമാരിക്കു ശേഷം രൂപപ്പെട്ട ഉയർന്ന തോതിലുള്ള മാലിന്യം ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.