ദോഹ: ആശുപത്രികളിൽ പ്രവേശിക്കുമ്പോൾ മാസ്ക് ധരിക്കണം എന്ന നിർദേശം ഒഴികെ കോവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയ മുഴുവൻ നിയന്ത്രണങ്ങളും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം.
കഴിഞ്ഞ ഒക്ടോബർ 26നുള്ള മന്ത്രിസഭ നിർദേശങ്ങൾ പുനഃപരിശോധിച്ചാണ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചത്. ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാർ മാസ്ക് അണിയണമെന്ന നിർദേശം നേരത്തേ നിലവിലുണ്ടായിരുന്നു. ഇതുൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് പൂർണമായും പിൻവലിച്ചത്. അതേസമയം, ആശുപത്രികളിൽ പ്രവേശിക്കുന്നവർ മാസ്ക് അണിയണം.
ലോകകപ്പിന് മുന്നോടിയായാണ് ഒക്ടോബർ 26ന് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ആരോഗ്യ കേന്ദ്രങ്ങൾ ഒഴികെ എല്ലായിടത്തെ പ്രവേശനത്തിനും ഇഹ്തിറാസ് ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.