???? ???????????

കോവിഡ്: സ്​റ്റാർസ്​ ലീഗിൽ സാവിയുടെ പകരക്കാരൻ ഡേവിഡ് പ്രാറ്റ്സ്

ദോഹ: അൽ സദ്ദ് പരിശീലകൻ സാവി ഹെർണാണ്ടസിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഐസൊലേഷനിൽ പ്രവേശിച്ചു. ഖത്തർ സ്​റ്റാർസ്​ തുടങ്ങിയെങ്കിലും സാവി മടങ്ങിവരുന്നതുവരെ ഡേവിഡ് പ്രാറ്റ്സ് ആയിരിക്കും ക്ലബിനെ പരിശീലിപ്പിക്കുക. ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ടീമിനൊപ്പം ചേരാൻ സാധിക്കില്ലെന്നും സാവി അറിയിച്ചിരുന്നു.രോഗബാധ നേരത്തെ കണ്ടെത്തിയതിനാൽ കൂടുതൽ പ്രയാസങ്ങളില്ലെന്നും ക്യു.എസ്​.എൽ, ക്യു.എഫ്.എ, അൽ സദ്ദ് ക്ലബ് ഭാരവാഹികൾക്കെല്ലാം നന്ദി അറിയിക്കുകയാണെന്നും എത്രയും വേഗത്തിൽ കളിക്കളത്തിൽ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്​പെയിനി​െൻറ ലോകകപ്പ് ചാമ്പ്യൻകൂടിയായ സാവി ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ് ചെയ്തു. 

കളിക്കളത്തിലും പുറത്തും മാതൃകതാരമാണ്​ സാവി. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തറിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അദ്ദേഹം ശമ്പളം വെട്ടിക്കുറച്ചിരുന്നു. നേരത്തെ ഖത്തറി​െൻറ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ താരങ്ങളും രംഗത്തെത്തിയിരുന്നു. സാവി ശമ്പളം വെട്ടിക്കുറച്ചത്​ കൂടുതൽ താരങ്ങൾക്ക്​ പ്രചോദനമായിരുന്നു. വൻ തുക പ്രതിഫലം വാങ്ങുന്ന സാവി മാസശമ്പളത്തിൽ നിന്നും വലിയ തുകയാണ് കോവിഡ്-19 പോരാട്ടത്തിനായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. താരങ്ങളുടെ തീരുമാനത്തെ അഭിനന്ദിച്ച് ഖത്തർ സ്​റ്റാർസ്​ ലീഗും ഖത്തർ പ്ലെയേഴ്സ്​ അസോസിയേഷനും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - covid-saavi-david prats-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.