ദോഹ: കോവിഡ്-19 ബാധിച്ച് ഗൾഫിൽ മരിച്ച പ്രവാസികളുടെ നിരാലംബരായ കുടുംബങ്ങൾക്ക് ഖത്തർ യൂത്ത് ഫോറത്തിെൻറ കൈത്താങ്ങ്.നിർധനരായ പ്രവാസികളുടെ കുടുംബങ്ങൾക്കുവേണ്ടി കേരളത്തിലെ പീപ്ൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി അഞ്ച് വീടുകൾ നിർമിക്കാനാവശ്യമായ ധനസഹായമാണ് യൂത്ത് ഫോറം പ്രസിഡൻറ് എസ്.എസ്. മുസ്തഫ പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലിക്ക് കൈമാറിയത്.
നിരാലംബരെ ചേർത്തുപിടിക്കുക എന്നത് യൂത്ത് ഫോറത്തിെൻറ പ്രഥമ പരിഗണനകളിൽ പെട്ടതാണെന്നും കഴിഞ്ഞ നാലുവർഷമായി പശ്ചിമ ബംഗാളിലെ ചപ്ര ഗ്രാമം ഏറ്റെടുത്ത് വ്യത്യസ്ത പദ്ധതികൾ പൂർത്തീകരിച്ചുവരുകയാണെന്നും യൂത്ത് ഫോറം പ്രസിഡൻറ് പറഞ്ഞു. വീടെന്ന സ്വപ്നം സഫലമാക്കാനാവാതെ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഭവന പദ്ധതി, സ്വന്തമായി ഭൂമിയില്ലാത്തവർക്ക് അഞ്ച് സെൻറ് ഭൂമി, വരുമാന മാർഗമില്ലാത്തവർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ധനസഹായം, അർഹരായവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ് എന്നിവയാണ് പീപ്ൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്നത്. യൂത്ത്ഫോറം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി.കെ. ഷമീർ, ഫലാഹ് അഹ്മദ്, പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി അബ്ദുൽ മജീദ്, ബോർഡ് അംഗം പി.സി. ബഷീർ, സാദിഖ് ഉളിയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.