ദോഹ: കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ആരോഗ്യമന്ത്രാലയത്തിൻെറ മുൻഗണനാപട്ടികയിൽ ഇനി 35 മുതൽ മേൽപോട്ട് പ്രായമുള്ളവരും ഉൾപ്പെടും. നിലവിൽ 40 വയസിന് മുകളിലുള്ളവർക്കായിരുന്നു മുൻഗണന.
പട്ടികയിൽ ഉൾപ്പെടുന്നവർക്ക് പി.എച്ച്.സി.സികളിൽ നിന്ന് വാക്സിൻ എടുക്കാനുള്ള അപ്പോയ്ൻമെൻറുകൾ അയക്കും. ദീർഘകാലരോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ, പ്രധാനമന്ത്രാലയങ്ങളുമായി ബന്ധെപ്പട്ടവർ, സ്കൂൾ അധ്യാപകരും ജീവനക്കാരും എന്നിവരാണ് നിലവിൽ വാക്സിൻ മുൻഗണനാപട്ടികയിൽ ഉള്ള മറ്റുള്ളവർ.
ഇൗ ഗണത്തിലുള്ളവരെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് ബന്ധപ്പെടും. ഇതിന് ശേഷമാണ് അവർ എപ്പോഴാണ് വാക്സിൻ സ്വീകരിക്കാനായി ആശുപത്രിയിൽ എത്തേണ്ടത് എന്ന് അറിയിക്കുക. പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ വെബ് സൈറ്റിലൂടെ വാക്സിനേഷൻ അപ്പോയിൻറ്മെൻറിനായി രജിസ്റ്റർ ചെയ്യാം. മന്ത്രാലയത്തിൻെറ വെബ്സൈറ്റിലെ https://app covid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും.
മുൻഗണനാപട്ടികയിൽ ഇല്ലാത്തവർക്കും വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഇതുവരെ ആകെ 1225110 ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.