ദോഹ: പകർച്ചപ്പനിക്കെതിരായ വാക്സിനും കോവിഡിനെതിരായ വാക്സിനും എടുക്കുന്നതിെൻറ പ്രാധാന്യം ഓർമിപ്പിച്ച് ഖത്തർ ആരോഗ്യമന്ത്രാലയം. കോവിഡിനെതിരായ വാക്സിൻ പനിയെ പ്രതിരോധിക്കാൻ പര്യാപ്തമല്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത് പറഞ്ഞു. പകർച്ചപ്പനിയെ പ്രതിരോധിക്കാൻ ഫ്ലൂ വാക്സിന് മാത്രമേ സാധിക്കൂവെന്നും രണ്ട് വാക്സിനും സ്വീകരിക്കാൻ ആളുകൾ മുന്നോട്ടുവരണമെന്നും അവർ നിർദേശിച്ചു.
വരാനിരിക്കുന്ന ശൈത്യകാലം ഇൻഫ്ലുവൻസ സീസൺ കൂടിയാണെന്നും പനിയെ നിസ്സാരമായി കാണരുതെന്നും ഡോ. അൽ ബയാത് ഓർമിപ്പിച്ചു. പനി ബാധിച്ച് പതിനായിരങ്ങളാണ് ആഗോളതലത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്നും ചിലരിൽ ഇത് മരണകാരണമാകുന്നുണ്ടെന്നും അവർ ഓർമിപ്പിച്ചു.
സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്ത് ഇൻഫ്ലുവൻസ വാക്സിനേഷൻ ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷഷൻ അറിയിച്ചിരുന്നു. ഫ്ലൂ സീസൺ നേരത്തെ ആരംഭിക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്ന് വാക്സിനേഷൻ കാമ്പയിൻ ഇത്തവണ നേരത്തെതന്നെ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
വ്യക്തികളുടെയും കുടുംബത്തിൻെറയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിന് എല്ലാ വർഷവും ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കണം. ഖത്തറിലെ എല്ലാവർക്കും വളരെ വേഗത്തിൽ ഈ വാക്സിൻ ലഭ്യമാണ്. രാജ്യത്തെ എല്ലാ ഹെൽത്ത് സെൻററുകളിലും 40ലധികം സ്വകാര്യ ക്ലിനിക്കുകളിലും വാക്സിൻ ലഭ്യമാണ് -ഡോ. സോഹ അൽ ബയാത് വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, 50 വയസ്സിന് മുകളിലുള്ളവർ, മാറാരോഗികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ വാക്സിനെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷമുള്ള ആദ്യ പകർച്ചപ്പനിയുടെ സീസണാണ് വരാനിരിക്കുന്നത്. പനിക്കെതിരായ വാക്സിൻ സ്വീകരിക്കുന്നതിലൂടെ കോവിഡിനെ പ്രതിരോധിക്കാനോ കോവിഡ് വാക്സിൻ പനിയെ പ്രതിരോധിക്കാനോ പര്യാപ്തമല്ലെന്നും ഡോ. സോ വ്യക്തമാക്കി. ഫ്ലൂ വാക്സിനുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും www.fighttheflu.qa എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.