ദോഹ: മോട്ടോ ജി.പി 2021 ലോക ബൈക്ക് റേസിങ് ചാമ്പ്യൻഷിപ്പിെൻറ ആദ്യഘട്ടത്തിലുള്ള രണ്ട് റേസിൽ പങ്കെടുക്കാനെത്തുന്നവർക്കും അനുബന്ധ ആളുകൾക്കും കോവിഡ് വാക്സിൻ നൽകുമെന്ന് ഖത്തർ അധികൃതർ. നിലവിൽ രാജ്യത്ത് വാക്സിനേഷൻ കാമ്പയിൻ വിജയകരമായി മുന്നേറുകയാണെന്നും ഇതിനാൽ ചാമ്പ്യൻഷിപ്പിനായി എത്തുന്ന എല്ലാ സന്ദർശകർക്കും ഒഫീഷ്യലുകൾക്കും ബന്ധെപ്പട്ടവർക്കും വാക്സിൻ നൽകുമെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ലോകചാമ്പ്യൻഷിപ്പിെൻറ എല്ലാവിഭാഗങ്ങളിലെയും പ്രീസീസൺ മത്സരങ്ങളും നടക്കുന്നത് ഖത്തറിലാണ്. ആദ്യ രണ്ട് ഗ്രാൻഡ് പ്രിക്സ് മത്സരങ്ങളും ഇതിൽ ഉൾെപ്പടും. ഇതിനാൽ മോട്ടോ ജി.പിയുമായി ബന്ധപ്പെട്ട എല്ലാ താരങ്ങളും അധികൃതരും അഞ്ചാഴ്ച വരെ ഖത്തറിൽ ഉണ്ടാകും. ഇവർ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തുന്നവരാണ്. ഇടക്കിടെ വിവിധയിടങ്ങളിലേക്ക് യാത്ര നടത്തുകയും ചെയ്യണം. ഇതിനാൽ എല്ലാവർക്കും ഖത്തറിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ സൗകര്യമൊരുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. റേസിൽ പങ്കെടുക്കുന്നവരുടെയും ബന്ധപ്പെട്ടവരുെടയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനാണിത്. 2004 മുതൽ ഖത്തറും മോട്ടോ ജി.പിയും പങ്കാളികളാണ്.
2007 മുതൽ എല്ലാവർഷവും മോട്ടോ ജി.പി. മത്സരങ്ങൾ ഖത്തറിൽ നടക്കാറുണ്ട്. ലുസൈൽ ഇൻറർനാഷനൽ സർക്യൂട്ട് ആണ് വേദി. ഖത്തറിൽ നാലുഘട്ടമായി എല്ലാവർക്കും വാക്സിൻ നൽകുകയാണ് പൊതുജനാരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കടക്കം പ്രേവശനത്തിന് വാക്സിൻ നിർബന്ധമാക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
യാത്ര അടക്കമുള്ള പലവിധ ആശ്യങ്ങൾക്കും കോവിഡ് വാക്സിൻ നിർബന്ധമാകുന്ന സാഹചര്യം വരാൻ സാധ്യതയുണ്ട്. വിമാനയാത്രക്ക് വാക്സിൻ നിർബന്ധമാകുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽബാകിർ നേരത്തേ അറിയിച്ചിരുന്നു. വിമാനക്കമ്പനികളുെട ആഗോള കൂട്ടായ്മ ഇത്തരത്തിലുള്ള തീരുമാനം എടുത്തിട്ടുണ്ട്. രാജ്യത്ത് പുറത്തിറങ്ങണമെങ്കിൽ നിലവിൽ മൊൈബലിൽ ഇഹ്തിറാസ് ആപ് നിർബന്ധമാണ്. ഏത് സ്ഥാപനത്തിലും പ്രവേശനത്തിന് ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് നിർബന്ധവുമാണ്.ഈ അവസ്ഥ തന്നെയാണ് കോവിഡ് വാക്സിെൻറ കാര്യത്തിലും ഉണ്ടാവാൻ സാധ്യത. കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ ഇഹ്തിറാസ് ആപ്പിൽ ഈ വിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.
വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചയാൾക്ക് ഇഹ്തിറാസ് ബാർകോഡിെൻറ ചുറ്റും സ്വർണനിറം തെളിയുന്നുണ്ട്. ബാർകോഡിന് താഴെ 'COVID19 VACCINATED'എന്ന സ്റ്റാമ്പിങ്ങും വരുന്നുണ്ട്. ഇഹ്തിറാസിൽ ഈ വിവരങ്ങൾ കൂടിയുള്ളവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശനത്തിന് കൂടുതൽ എളുപ്പമാകും. അടുത്ത ഘട്ടത്തിൽ 'COVID19 VACCINATED'എന്ന സ്റ്റാമ്പിങ് ഉള്ളയാളുകൾക്ക് മാത്രം പ്രവേശനം അനുവദിക്കാനുള്ള സാധ്യതയുമുണ്ട്. ഖത്തറിൽ നിന്ന് കോവിഡ്-19 വാക്സിൻ സ്വീകരിച്ചവർ രാജ്യത്തിന് പുറത്തു പോയി ആറുമാസത്തിനുള്ളിൽ തിരിച്ചെത്തുമ്പോൾ ക്വാറൻറീൻ ആവശ്യമില്ല. വാക്സിൻ സ്വീകരിച്ചവർക്ക് ഇത്തരത്തിൽ നിരവധി ഇളവുകളാണ് വരാൻ പോകുന്നത്. ഖത്തറിലെ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഹജ്ജിനായി എത്തുന്നവർക്ക് വാക്സിൻ നിർബന്ധമാണെന്ന് സൗദി അറേബ്യയും ഇതിനകം അറിയിച്ചുകഴിഞ്ഞു. കളിമൈതാനങ്ങളിലും വാക്സിൻ നിർബന്ധമാക്കുന്നതിെൻറ ആദ്യഘട്ടമായാണ് ലുസൈലിലെ മോട്ടോ ജി.പി 2021 ലോകചാമ്പ്യൻ ഷിപ്പിനെത്തുന്നവർക്കെല്ലാം വാക്സിൻ നൽകുന്നതിനുള്ള ഖത്തറിെൻറ നടപടികളെന്നാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.