മ​ത്സ​ര​ശേ​ഷം അ​ക്രം അ​ഫീ​ഫി​ന്റെ ആ​ഹ്ലാ​ദ പ്ര​ക​ട​നം

വി​ജ​യം ഊ​ർ​ജ​മാ​യി; ഖ​ത്ത​ർ റീ​ലോ​ഡ​ഡ്

ദോ​ഹ: സ്വ​ന്തം മ​ണ്ണി​ൽ വേ​ദി​യൊ​രു​ക്കി​യ ലോ​ക​ക​പ്പി​ൽ പ​ന്തു ത​ട്ടി​യ​തി​ന്റെ തു​ട​ർ​ച്ച​യാ​യി അ​മേ​രി​ക്ക​ൻ മ​ണ്ണി​ലേ​ക്ക് ക​ളി​ച്ച് യോ​ഗ്യ​ത നേ​ടാ​നൊ​രു​ങ്ങു​ന്ന ഖ​ത്ത​റി​ന് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന് ഉ​സ്ബ​കി​സ്താ​നെ​തി​രാ​യ ജ​യം.

മൂ​ന്നാം റൗ​ണ്ടി​ലെ ഗ്രൂ​പ് ‘എ’ ​യി​ൽ തോ​ൽ​വി​യും സ​മ​നി​ല​ക​ളു​മാ​യി പ്ര​തി​സ​ന്ധി​യി​ലാ​യ ഖ​ത്ത​ർ കോ​ച്ച് മാ​ർ​ക്വേ​സ് ലോ​പ​സി​ന് മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ൽ ഊ​ർ​ജ​മാ​കു​ന്ന​താ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ നേ​ടി​യ 3-2ന്റെ ​ത​ക​ർ​പ്പ​ൻ ജ​യം.

പ്ര​തി​രോ​ധ​വും, ഒ​ത്തി​ണ​ക്ക​വു​മു​ള്ള മു​ന്നേ​റ്റ​വും, ച​ടു​ല​മാ​യ ആ​​ക്ര​മ​ണ​വും സ​​ന്നി​വേ​ശി​പ്പി​ച്ച ക​ളി​യി​ൽ ഇ​ഞ്ചു​റി ടൈ​മി​ന്റെ അ​വ​സാ​ന മി​നി​റ്റി​ലാ​ണ് ഖ​ത്ത​റി​ന്റെ വി​ജ​യം കു​റി​ച്ച മൂ​ന്നാം​ഗോ​ൾ പി​റ​ന്ന​ത്. ഗ്രൂ​പ്പി​ലെ ആ​റാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ന​വം​ബ​ർ 19ന് ​യു.​എ.​ഇ​യെ അ​വ​രു​ടെ നാ​ട്ടി​ൽ നേ​രി​ടു​മ്പോ​ൾ ഖ​ത്ത​റി​ന്റെ ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് ഈ ​ജ​യം ഊ​ർ​ജ​വു​മാ​വും.

ഖ​ത്ത​റി​ന് പി​ന്തു​ണ​യു​മാ​യെ​ത്തി​യ ആ​രാ​ധ​ക​ർ

യു.​എ.​ഇ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ കി​ർ​ഗി​സ്താ​നെ 3-0ത്തി​ന് തോ​ൽ​പി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലെ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി​യാ​ൽ ഖ​ത്ത​റി​ന് ഗ്രൂ​പ്പി​ൽ നി​ർ​ണാ​യ​ക ലീ​ഡ് നേ​ടാ​ൻ ക​ഴി​യും. നി​ല​വി​ൽ ഇ​രു ടീ​മു​ക​ളും ഏ​ഴ് പോ​യ​ന്റു​മാ​യി മൂ​ന്നും നാ​ലും സ്ഥാ​ന​ത്താ​ണു​ള്ള​ത്.

യോ​ഗ്യ​ത റൗ​ണ്ടി​​ൽ നി​ർ​ണാ​യ​ക​മാ​യ മൂ​ന്ന് പോ​യ​ന്റാ​ണ് മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ടീം ​സ്വ​ന്ത​മാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു കോ​ച്ച് മാ​ർ​ക്വേ​സ് ലോ​പ​സി​ന്റെ പ്ര​തി​ക​ര​ണം.‘​ക​ളി​യു​ടെ എ​ല്ലാ ഘ​ട​ക​ങ്ങ​ളി​ലും മേ​ധാ​വി​ത്വം നേ​ടി. അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക​യും, ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടു​ക​യും ചെ​യ്തു. ​

മ​ധ്യ​നി​ര​യി​ൽ ഏ​കോ​പ​ന​ത്തോ​ടെ ക​ളി​ക്കാ​നും, എ​തി​രാ​ളി​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കാ​നും ക​ഴി​ഞ്ഞു. അ​ടു​ത്ത ല​ക്ഷ്യം അ​ബൂ​ദ​ബി​യി​ൽ യു.​എ.​ഇ​ക്കെ​തി​രാ​യ മ​ത്സ​ര​മാ​ണ്. ഉ​സ്ബ​കി​സ്താ​നെ​തി​രാ​യ വി​ജ​യം ടീ​മി​ന് ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ൾ നേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ ന​ൽ​കു​ന്നു’ -മ​ത്സ​ര​ശേ​ഷം ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കോ​ച്ച് പ​റ​ഞ്ഞു.

വെ​ല്ലു​വി​ളി നി​റ​ഞ്ഞ മ​ത്സ​ര​മാ​യി​രു​ന്നു ഉ​സ്ബ​കി​നെ​തി​രാ​യ ക​ളി​യെ​ന്ന് ഇ​ര​ട്ട​ഗോ​ൾ നേ​ടി​യ അ​ൽ മു​ഈ​സ് അ​ലി പ​റ​ഞ്ഞു. ‘ആ​ദ്യ പ​കു​തി​യി​ൽ ​ര​ണ്ട് ഗോ​ൾ നേ​ടി​യ ശേ​ഷം ര​ണ്ടാം പ​കു​തി​യി​ൽ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി. വീ​ഴ്ച​ക​ൾ ടീ​മി​നെ പി​ന്നോ​ട്ടു വ​ലി​ച്ചെ​ങ്കി​ലും ത​ള​രാ​തെ പോ​രാ​ടി​യ​ത് അ​വ​സാ​ന മി​നി​റ്റി​ൽ വി​ജ​യ​ഗോ​ളി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി. വി​ല​പ്പെ​ട്ട മൂ​ന്ന് പോ​യ​ന്റ് ടീ​മി​ന് ജ​യി​ക്കാ​നു​ള്ള മി​ക​വ് ന​ൽ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​വ​സാ​നം വ​രെ പി​ന്തു​ണ​ച്ച ആ​രാ​ധ​ക​ർ​ക്ക് ന​ന്ദി’ -അ​ൽ മു​ഈ​സ് അ​ലി പ​റ​ഞ്ഞു.

യ​സീ​ദി​ക്ക് പ​രി​ക്ക്; യൂ​സു​ഫ് ടീ​മി​ൽ

അ​ബ്ദു​ല്ല യൂ​സു​ഫ്

ദോ​ഹ: ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ ചൊ​വ്വാ​ഴ്ച യു.​എ.​ഇ​യെ നേ​രി​ടാ​നു​ള്ള ഖ​ത്ത​ർ ടീ​മി​​ൽ പ​രി​ക്കേ​റ്റ അ​ബ്ദു​ല്ല അ​ൽ യ​സീ​ദി​ക്ക് പ​ക​രം അ​ബ്ദു​ല്ല യൂ​സു​ഫി​നെ ഉ​ൾ​പ്പെ​ടു​ത്തി കോ​ച്ച് മാ​ർ​ക്വേ​സ് ലോ​പ​സ്. ഉ​സ്ബ​കി​സ്താ​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് യ​സീ​ദി​യെ ഒ​ഴി​വാ​ക്കി​യ​ത്. ആ​റാ​ഴ്ച​വ​രെ താ​ര​ത്തി​ന് വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്ന് ക്യു.​എ​ഫ്.​എ അ​റി​യി​ച്ചു. ന​വം​ബ​ർ 19ന് ​അ​ബൂ​ദ​ബി​യി​ലാ​ണ് അ​ടു​ത്ത മ​ത്സ​രം. 

Tags:    
News Summary - Qatar against UAE on the back of victory against Uzbekistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.