ദോഹ: മീഡിയവൺ -ഖിഫ് സൂപ്പർ കപ്പിൽ വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ കെ.എം.സി.സി മലപ്പുറത്തിന് തകർപ്പൻ ജയം. മാക് കോഴിക്കോടിനെ മറുപടിയില്ലാത്ത നാല് ഗോളിന് വീഴ്ത്തിയാണ് കെ.എം.സി.സി മലപ്പുറം ടൂർണമെന്റിൽ തങ്ങളുടെ ആദ്യ ജയം നേടിയത്. ദോഹ സ്റ്റേഡിയത്തിൽ കാണികൾ നിറഞ്ഞ മത്സരത്തിൽ ഇരു പകുതികളിലുമായി നവാഫ് (12 ാം മിനിറ്റ്), ഫസ്ലു (22), വാസിം (63), ആഷിഖ് (70) എന്നിവർ മലപ്പുറത്തിനായി സ്കോർ ചെയ്തു.
വ്യാഴാഴ്ച രാത്രി നടന്ന രണ്ടാം അങ്കത്തിൽ ദിവ കാസർകോട് 2-1ന് കുവാഖ് കണ്ണൂരിനെ വീഴ്ത്തി. കളിയുടെ 30,46 മിനിറ്റുകളിലായി ഇരട്ട ഗോൾ നേടിയ മുസ്തഫയാണ് ദിവയുടെ വിജയ ശിൽപിയായി മാറിയത്. ഇഞ്ചുറിടൈമിൽ നവാഫ് കുവാഖിന്റെ ആശ്വാസ ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.