ദോഹ: മൊറോക്കോ ആസ്ഥാനമായ ലോകത്തെ വമ്പൻ വളനിർമാണ കമ്പനിയായ ഒ.സി.പി ഗ്രൂപ്പിന്റെ ഒ.സി.പി ന്യൂട്രികോപ്സുമായി സൾഫർ കയറ്റുമതി കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. 75 ലക്ഷം ടൺ സൾഫർ കയറ്റുമതിക്കുള്ള 10 വർഷത്തെ കരാറാണ് ധാരണയായതെന്ന് ഖത്തർ എനർജി അറിയിച്ചു.
ഭക്ഷ്യോൽപാദന മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിനും സുസ്ഥിരത നിലനിർത്തുന്നതിനുമായി മണ്ണിനെ പോഷകസമ്പുഷ്ടമാക്കുന്ന വളനിർമാണമെന്ന രീതിയിലൂടെ ശ്രദ്ധേയരാണ് ഒ.സി.പി ന്യൂട്രികോപ്സ്. അന്താരാഷ്ട്ര തലത്തിലെ കാർഷിക പ്രവൃത്തികൾക്ക് പിന്തുണ നൽകുകയും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് ഖത്തർ എനർജി ലോകത്തെ വമ്പൻ വളനിർമാണ കമ്പനികളുമായി ധാരണയിലെത്തിയത്.
ലോകത്തെ ഏറ്റവും വലിയ സൾഫർ കയറ്റുമതി രാജ്യമായ ഖത്തർ, പ്രതിവർഷം 34 ലക്ഷം ടണ്ണാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.