ദോഹ: നാല് ആംബുലൻസുകളും മരുന്നും മെഡിക്കൽ ഉപകരണങ്ങളുമായി ഖത്തറിന്റെ സഹായം അഫ്ഗാനിലെത്തി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് നേതൃത്വത്തിലാണ് അമിരി വിമാനത്തിൽ അടിയന്തര സഹായം കാബൂളിലെത്തിച്ചത്. അഫ്ഗാൻ പൊതുജനാരോഗ്യ ഉപമന്ത്രി മൗലി ബക്തുൽ റഹ്മാൻ ഷറഫാത്, അഫ്ഗാനിലെ ഖത്തർ എംബസി ഉദ്യോഗസ്ഥൻ ഡോ. മിർദസ് ബിൻ അലി അൽ ഖഷൗതി തുടങ്ങിയവരുടെ നേതൃത്വത്തിൽ സഹായവുമായെത്തി വിമാനം സ്വീകരിച്ചു.
അഫ്ഗാനിലെ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയെന്ന ഖത്തറിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഒരു വിമാനം നിറയെ മരുന്നും അവശ്യ വസ്തുക്കളും കാബൂളിലെത്തിച്ചത്. നേരത്തേ വിവിധ ഘട്ടങ്ങളിലായി ഭക്ഷ്യവസ്തുക്കൾ, താമസ സൗകര്യങ്ങൾ, മരുന്ന് എന്നിവർ ഖത്തർ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.