കോവിഡ്​: പുതിയ രോഗികൾ 244

ദോഹ: ഖത്തറിൽ വെള്ളിയാഴ്​ച 244 പേർക്കുകൂടി​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു​. ഇതിൽ 173 പേർക്ക്​ സമൂഹ വ്യാപനത്തിലൂടെയാണ്​ രോഗബാധ.

71 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​. 119 പേരാണ്​​ വെള്ളിയാഴ്​ച രോഗമുക്​തരായത്​. ​വെള്ളിയാഴ്​ച പുതിയ മരണങ്ങളുമില്ല.

നിലവിലുള്ള ആകെ രോഗികളുടെ എണ്ണം 2501 ആയി ഉയർന്നു. വെള്ളിയാഴ്​ച 23,783 പേർക്കാണ്​ പരിശോധന നടത്തിയത്​. 79 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്​.

ഇതിൽ എട്ടുപേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ​പ്രവേശിപ്പിച്ചതാണ്​. 24 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്​. ഇതിൽ രണ്ടുപേരെ വെള്ളിയാഴ്​ച പ്രവേശിപ്പിച്ചതാണ്​. 24 മണിക്കൂറിനിടെ 28,533 ഡോസ്​ വാക്​സിൻ നൽകി. ഇതുവരെ ആകെ 40.67 ലക്ഷം ഡോസ്​ വാക്​സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - covid19-covid qatar-covid gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.