ദോഹ: പതിനാറ് വയസ്സിന് മുകളിലുള്ളവരിൽ നാലിൽ മൂന്ന് എന്നനിലയിൽ ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തുകഴിഞ്ഞതായി ആരോഗ്യ മന്ത്രാലയത്തിൻെറ കണക്കുകൾ. തിങ്കളാഴ്ച വരെയുള്ള റെക്കോഡ് പ്രകാരം 32.76 ലക്ഷം ഡോസ് വാക്സിനുകൾ ഇതിനകം നൽകിക്കഴിഞ്ഞു. ഇന്നലെ 27,151 ഡോസ് വാക്സിൻ നൽകിയതായി മന്ത്രാലയത്തിെൻറ കുറിപ്പിൽ വ്യക്തമാക്കുന്നു. 16 വയസ്സിന് മുകളിലുള്ളവരിൽ ജനസംഖ്യയുെട 75 ശതമാനം ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു. 64.2 ശതമാനം രണ്ട് ഡോസും സ്വീകരിച്ചതായാണ് റിപ്പോർട്ട്.
40 വയസ്സിന് മുകളിലുള്ളവരിൽ 93.1 ശതമാനം പേരും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു. ഈ വിഭാഗത്തിൽ 84 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ച് വാക്സിനേഷൻ പൂർത്തിയാക്കിക്കഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഏറെയുള്ള വിഭാഗമായി 60 പിന്നിട്ടവരിൽ 97.6 ശതമാനം പേർ ആദ്യ ഡോസും 92.5 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിെൻറ രേഖകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇരട്ടിയിലേറെ വേഗത്തിലാണ് രാജ്യത്ത് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് നടക്കുന്നത്. ഇൻഡസ്ട്രിയൽ ഏരിയയിലെ വിശാലമായ വാക്സിനേഷൻ സെൻറർ പ്രവർത്തനമാരംഭിച്ചതോടെ പ്രതിദിന ഡോസുകൾ ശരാശരി 30,000 എന്ന തോതിലാണ്.
അതേസമയം, രോഗവ്യാപനത്തെ കുറിച്ച് ജനങ്ങൾ ജാഗ്രത കൈവെടിയരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. 'രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോഴും സമൂഹത്തിനിടയിൽ കോവിഡ് തുടരുന്നതിനാൽ മുൻകരുതലുകളും മറ്റും തുടരണം.വാക്സിനേഷൻ സ്വീകരിച്ചവരും മാസ്ക് അണിയുകയും സാമൂഹിക അകലം പാലിക്കുകയും വേണം' -മന്ത്രാലയം അറിയിച്ചു.
ദോഹ: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും നൂറിൽ താഴെ. ഒരാഴ്ചക്കുശേഷമാണ് പുതിയ കേസുകൾ ആശ്വാസകരമാംവിധം താഴുന്നത്. 93 പേർക്കാണ് തിങ്കളാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇവരിൽ 65 പേർക്ക് സമൂഹവ്യാപനത്തിലൂടെയാണ് രോഗബാധ. 28 പേർ വിദേശങ്ങളിൽനിന്നെത്തിയവരാണ്.
148 പേർ ഇന്നലെ രോഗമുക്തി നേടി. നിലവിലുള്ള ആകെ രോഗികൾ 1477. തിങ്കളാഴ്ച 19,584 പേരെയാണ് പരിശോധിച്ചത്. ആകെ 22,93,021 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 2,20,597 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 92 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ഇതിൽ ഒമ്പത് പേർ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതാണ്.തീവ്രപരിചരണ വിഭാഗത്തിൽ 44 പേർ ചികിത്സയിലുണ്ട്. രണ്ടു പേരാണ് ഇന്നലെ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടത്.തിങ്കളാഴ്ച 27,151 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതോടെ ആകെ ഡോസ് വാക്സിെൻറ എണ്ണം 32.76 ലക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.