സി.​പി.​എ ക്രി​ക്ക​റ്റ്​ ലീ​ഗ്​ ജേ​താ​ക്ക​ളാ​യ ദോ​ഹ റോ​ക്ക​ർ​സി​ന്​ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

സി.പി.എ ക്രിക്കറ്റ്: ദോഹ റോക്കർസ് ജേതാക്കൾ

ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിന്‍റെ ഭാഗമായി നടത്തിവന്ന ക്രിക്കറ്റ് ലീഗിൽ ദോഹ റോക്കർസിന് ജയം. വെള്ളിയാഴ്ച ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ടസ്കറിനെ തോൽപിച്ചാണ് ദോഹ റോക്കർസ് ജേതാക്കളായത്. ആദ്യം ബാറ്റുചെയ്‌ത ദോഹ റോക്കർസ് 136 റൺസ് എടുത്തു. ടൂണമെന്റിലെ മികച്ച ബാറ്ററായി മുഹമ്മദ് ഇർഫാനും ബൗളർ ആയി സിഫാനും മാൻ ഓഫ് ദി സീരീസ് ആയി ഇർഫാനും തെരഞ്ഞെടുക്കപ്പെട്ടു.

ചെണ്ടമേളം, ലൈവ് മ്യൂസിക് മുതലായ വ്യത്യസ്ത കലാ പരിപാടികളോടെ തുടങ്ങിയ സമാപന ചടങ്ങുകളിൽ ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ മോഹൻ അറ്റ്ല മുഖ്യാതിഥിയായി പങ്കെടുത്തു. സി.പി.എ സെക്രട്ടറി സഞ്ജയൻ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് ഷെജി വലിയകത്ത്, ഐ.സി.സി പ്രസിഡന്‍റ് പി.എൻ. ബാബുരാജ്, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ, ഡോ. റഷീദ് പട്ടത്ത്, ക്യു റിലയൻസ് ചെയർമാൻ അബ്ദുള്ള തെരുവത്ത്, ട്രഷറർ അബ്ദുൽ സലാം, ഷാജി ആളിൽ, അബ്ദുൽ നാസ്സർ, അപെക്സ് ബോഡി മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മുൻ ക്രിക്കറ്റർമാരായ എം.ഐ. ഫരീദിനേയും ഖത്തർ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഇക്ബാൽ ചൗധരിയെയും സ്പോർട്സ് താരം അബ്ദുൽ നാസറിനെയും ആദരിച്ചു. ടൂർണമെന്‍റ് വിജയികളായ ദോഹ റോക്കർസിന് ഖത്തർ റിലയൻസ് ഓഫീഷ്യൽസും സി.പി.എ ഭാരവാഹികളും ചേർന്ന് ട്രോഫികളും കാഷ് പ്രൈസും സമ്മാനിച്ചു.

Tags:    
News Summary - CPA Cricket: Doha Rockers winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.