ദോഹ: ഇന്ത്യയിൽ ജനങ്ങൾക്ക് സുരക്ഷിതത്വവും സമാധാനവും ഇല്ലാതായിരിക്കുന്നുവെന്നും എല്ലാവർക്കും ആശങ്കയാണെന്നും സി.എസ്.െഎ സഭ മോഡറേറ്റർ ബിഷപ്പ് തോമസ് കെ.ഉമ്മൻ. നാളെ എന്താണ് സംഭവിക്കുകയെന്ന് പറയാൻ സാധിക്കാത്ത വിധം കാര്യങ്ങൾ മോശമാണ്. ഇതിന് ആരെയും പ്രത്യേകിച്ച് കുറ്റം പറയാൻ കഴിയില്ലെന്നും രാഷ്ട്രീയക്കാരും മതക്കാരും എല്ലാവരും ഉത്തരവാദികളാണെന്നും അദ്ദേഹം പറയുന്നു. സഭയുടെ മോഡറേറ്റർ ആയി തിരഞ്ഞെടുക്കെപ്പട്ട ശേഷം ആദ്യമായി ഖത്തറിൽ എത്തിയ അദ്ദേഹം ‘ഗൾഫ്മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. ഒൗദ്യോഗിക സംവിധാനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഇതൊക്കെ ന്യൂനപക്ഷത്തിെൻറ മാത്രം പ്രശ്നമാണ് എന്ന് കരുതേണ്ട. എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മെറ്റാരു തരത്തിൽ പ്രശ്നങ്ങൾ നേരിടുകയാണ്. സാമാന്യജനത്തിെൻറ ദൈനംദിനജീവിതം ഒാരോ ദിവസവും സങ്കീർണമാവുകയാണ്. പെേട്രാൾ ലിറ്ററിന് 80 രൂപക്ക് മുകളിലാണ് വില. പെട്രോൾ വില കൂടിയാൽ ജീവിതത്തിെൻറ സമസ്ത മേഖലകളിലും വിലക്കയറ്റമുണ്ടാകും. സാമ്പത്തിക അസ്ഥിരത നാൾക്കുനാൾ വർധിച്ചുവരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം കൂടുതൽ രൂക്ഷമാവുകയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കേണ്ടതും കാണേണ്ടതും ഭരണകർത്താക്കൾ ആണ്.
ആത്മീയത...
ആത്മീയത എന്നത് ഒരു തരം അനാത്മീകതയിലേക്ക് നീങ്ങുകയാണ്. ഭൗതികതക്ക് കൂടുതൽ പ്രാധാന്യം കൽപിക്കുകയാണ് മിക്കവരും. വിശ്വാസമേഖലയിലും പുഴുക്കുത്തുകൾ ഉണ്ടാകുന്നു.ധർമത്തിെൻറ അഭാവം മുഴച്ചുനിൽക്കുന്നു. ശരിയായ ആത്മീയത കൈമോശം വന്നോ എന്ന് ന്യായമായും സങ്കടപ്പെടണം. ഒാരോരുത്തരും മനസിൽ ആത്മീയതയുള്ള ബോധം സൂക്ഷിക്കുകയാണ് വേണ്ടത്. ചത്ത, മരവിച്ച മനസ് വെറുതെയാണ്. ഒന്നിനോടും പ്രതികരിക്കാത്ത നിസംഗതയോടെയാണ് മനുഷ്യർ ജീവിക്കുന്നത്. മനുഷ്യനെ അറിയാത്ത, അവെൻറ പ്രശ്നങ്ങൾ കാണാത്ത ഒരു ആത്മീയത ഇല്ല. ലോകത്ത് നിന്ന് മാറിനിന്നുള്ള ആത്മീയത ഇല്ല. ലോകത്തെ നവീകരിക്കുന്ന ധർമാധിഷ്ഠിതമായ ജീവിതമാണ് ഉണ്ടാവേണ്ടത്.
മദ്യം...
ലഹരിപദാർത്ഥങ്ങളുെട ലഭ്യത ഏറുകയാണ്. മദ്യത്തിെൻറ കാര്യത്തിൽ സർക്കാറുകളുടെ സമീപനം മാറിമാറി വരുന്നു. ഒടുവിൽ എല്ലാ മദ്യക്കടകളും തുറക്കുന്ന സ്ഥിതിയായി. മദ്യത്തിെൻറ ലഭ്യത ഇല്ലാതാക്കുകയാണ് വേണ്ടത്. മനുഷ്യെൻറ ജീവിത ശൈലി പാടെ മാറി. അതിനനുസരിച്ച് എല്ലാ മേഖലകളിലും പ്രശ്നങ്ങളുണ്ടായി.
സാംസ്കാരിക സാമൂഹ്യജീവിതത്തിൽ അനിയന്ത്രിതമായാണ് മദ്യഉപയോഗം. മദ്യാസക്തി മൂലം സ്വബോധം നഷ്ടപ്പെടുകയാണ്. സ്വബോധമില്ലാത്ത ഒരാൾക്ക് എങ്ങിനെയാണ് മാറ്റങ്ങൾ സാധ്യമാക്കാനാകുക. സർക്കാറിെൻറ ഇടപെടലുകൾ ഇക്കാര്യത്തിൽ തൃപ്തികരമല്ല.
മാധ്യമങ്ങൾ...
എല്ലാ കാലത്തും മാധ്യമങ്ങൾ ഒരു പ്രതീക്ഷയായിരുന്നു. ജനാധിപത്യത്തിെൻറ നിലനിൽപ് തന്നെ ഫോർത്ത് എസ്റ്റേറ്റ് ആയ മാധ്യമങ്ങളിലൂടെ ആയിരുന്നു. കൊള്ളരുതായ്മകൾ വരുേമ്പാൾ അത് തുറന്നുകാണിക്കാൻ അവർ ഉണ്ടായിരുന്നു എന്നും. എന്നാൽ ഇന്ന് മാധ്യങ്ങൾ അടിമകളായി മാറുകയാണ്. അവർ സ്വതന്ത്രമല്ല.
ഭാവി, പ്രതീക്ഷ...
80കൾക്ക് േശഷം സാമ്പത്തിക സാമൂഹ്യമേഖലകളിൽ വൻവ്യതിയാനങ്ങളാണ് ഉണ്ടായത്. ഇത് എല്ലാവരുടെയും വ്യക്തിജീവിതത്തിലും പ്രതിഫലിച്ചുവെന്നാണ് മനസിലാക്കേണ്ടത്. മോശമായ ഇൗ സാഹചര്യങ്ങൾ മാറുക തെന്ന ചെയ്യും. പ്രകൃതി തന്നെ നിയന്ത്രണം കൊണ്ടുവരും. കാറ്റിന് വേലി കെട്ടാൻ ആർക്കും കഴിയില്ലല്ലോ.
സി.എസ്.െഎ സഭ...
സഭക്ക് മനുഷ്യെൻറ പ്രശ്നത്തിൽ ഇടപെടാതിരിക്കാൻ കഴിയില്ല. മനുഷ്യെൻറ സമഗ്രഹമായ വളർച്ചയാണ് സഭയുടെ ലക്ഷ്യം. ‘അതിരുകളില്ലാത്ത സഭ’ എന്ന മഹത്തായ ലക്ഷ്യവുമായാണ് പ്രയാണം. പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് എല്ലാവരിലും സ്നേഹവും സമാധാനവും ഉണ്ടാക്കുന്ന തരത്തിൽ ഒാരോരുത്തരെയും മനുഷ്യവത്കരിക്കുകയാണ് ഇതിലൂടെ ആഗ്രഹിക്കുന്നത്. സഭകൾക്കകത്ത് പ്രശ്നങ്ങൾ ഉണ്ടാകാം. സഭ നൂറുശതമാനം ശുദ്ധമാണെന്ന് പറയാനാകില്ല. എന്നാൽ കാഴ്ചപ്പാടുകളാണ് പ്രധാനം.
ഖത്തർ...
എല്ലാ കാര്യത്തിലും മാതൃകാപരമാണ് ഖത്തർ എന്ന രാജ്യം. ഇവിടുെത്ത മതസൗഹാർദം കണ്ടുപഠിക്കണം. ഇസ്ലാം മതത്തിൽ അധിഷ്ഠിതമായ രാജ്യമായിട്ടും മറ്റ് മതങ്ങൾക്കെല്ലാം ഇവിടെ പ്രവർത്തന സ്വാതന്ത്ര്യമുണ്ട്. ഖത്തറിെൻറ മതവിശാലതയും സൗഹൃദനിലപാടും ഏറെ വലുതാണ്. സി.എസ്.െഎ സഭ 40 വർഷമായി ഖത്തറിൽ മാതൃകാപരമായ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.