ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ക്യൂബൻ ആശുപത്രി സേവനങ്ങളും സംവിധാനങ്ങ ളും വിപുലീകരിക്കുന്നു. ഇതുസംബന്ധിച്ച വികസന പദ്ധതി എച്ച്.എം.സി പ്രഖ്യാപിച്ചു. ദുഖാ ൻ അടക്കമുള്ള രാജ്യത്തിെൻറ പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഏറ്റവും മികച്ച ചി കിത്സ സൗകര്യങ്ങളും ആരോഗ്യപരിരക്ഷയും ഒരുക്കുകയും രോഗികൾക്ക് മികച്ച അനുഭവം നൽകുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വികസന പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പദ്ധതികൾ അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് എച്ച്.എം.സി അധികൃതർ വ്യക്തമാക്കി.
2012ലാണ് ക്യൂബൻ ആശുപത്രി ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്. ഖത്തറിെൻറയും ക്യൂബയുടെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ആശുപത്രിയിൽ 450ലധികം ക്യൂബൻ മെഡിക്കൽ പ്രഫഷനലുകളാണ് വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത്. വികസന പദ്ധതി പൂർത്തിയാകുന്നതോടെ ഔട്ട്പേഷ്യൻറ് ക്ലിനിക്കുകളുടെ കാര്യക്ഷമത 30 ശതമാനത്തിലധികം വർധിക്കും. മെറ്റേണിറ്റി വാർഡിനോട് ചേർന്ന് പുതിയ ഗൈനക്കോളജി, ഒബ്സ്റ്റെട്രിക്സ് ക്ലിനിക്കും തുറക്കുമെന്നും മെഡിക്കൽ ഡയറക്ടർ ഏഞ്ചൽ മരിയോ ഫിലിപെ ഗർമെൻഡിയ പറഞ്ഞു.
ആശുപത്രിയിലെ ബോൺ ആൻഡ് ജോയിൻറ് സെൻറർ വിപുലീകരിക്കും. അധിക പരിശോധന ക്ലിനിക്കുകളും റേഡിയോളജി ക്ലിനിക്കുകളും സ്പെഷലൈസ്ഡ് ഫാർമസിയും ഇതോടൊപ്പം രൂപവത്കരിക്കുമെന്നും മെഡിക്കൽ ഡയറക്ടർ കൂട്ടിച്ചേർത്തു. ഓപറേഷൻ തിയറ്ററുകളുടെ എണ്ണം വർധിപ്പിക്കും. ഇൻപേഷ്യൻറ് റൂമുകൾ കൂട്ടും. ആശുപത്രിയിലെ അഗ്നിശമന സംവിധാനങ്ങളും പള്ളിയും പാർക്കിങ് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നുണ്ട്. 2022 ലോകകപ്പിെൻറ തയാറെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ടാണ് ആശുപത്രി വിപുലീകരണം. 2018ൽ മാത്രം 85,000 ആളുകളാണ് ആശുപത്രി സന്ദർശിച്ചത്. 6500 ഹോസ്പിറ്റൽ അഡ്മിഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ദിനംതോറും ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.