ഐ.​സി.​ബി.​എ​ഫ്​ തൊ​ഴി​ലാ​ളി ദി​നാ​ഘോ​ഷ പ​രി​പാ​ടി

തൊഴിലാളി ഉത്സവമായി കൾചറൽ ഫിയസ്റ്റ

ദോഹ: ഖത്തറിലെ ഇന്ത്യൻ തൊഴിലാളികളുടെ സാംസ്കാരിക സംഗമവേദിയായി ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്‍റ് ഫോറം സംഘടിപ്പിച്ച കൾചറൽ ഫിയസ്റ്റ. രാജ്യാന്തര തൊഴിലാളി ദിനാഘോഷ ഭാഗമായാണ് ഐ.സി.ബി.എഫ് നേതൃത്വത്തിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്ത സംഗമം നടന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഖത്തർ തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി, ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഇന്ത്യൻ വിദേശകാര്യ ജോയന്‍റ് സെക്രട്ടറി വിപുൽ, ഇന്‍റർനാഷനൽ ലേബർ ഓർഗനൈസേഷൻ ഖത്തർ മേധാവി മാക്സ് ട്യൂണൽ എന്നിവർ പങ്കെടുത്തു.

ഇന്ത്യ, നേപ്പാൾ എംബസി ഉദ്യോഗസ്ഥർ, അപെക്സ് ബോഡി ഭാരവാഹികൾ, സാമൂഹിക, സാംസ്കാരിക സംഘടന നേതാക്കൾ എന്നിവരും പങ്കെടുത്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർ, ജനറൽ സെക്രട്ടറി സാബിത് സഹീർ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളി ദിനാഘോഷ പരിപാടി നടന്നത്. തൊഴിലാളികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പും വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര സർക്കാറിന്‍റെയും തൊഴിലാളി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവത്കരണ ലഘുലേഖ വിതരണവും നടന്നു. നൃത്തങ്ങളും ഗാനപരിപാടികളുമായി വൈവിധ്യമാർന്ന കലാരൂപങ്ങളോടെയായിരുന്നു ഐ.സി.ബി.എഫിന്‍റെ കൾചറൽ ഫിയസ്റ്റ അരങ്ങേറിയത്.

ഇൻകാസ് മലപ്പുറം വി.വി. പ്രകാശ് അനുസ്മരണം

ദോഹ: മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന വി.വി. പ്രകാശിന്‍റെ ഒന്നാം ചരമ വാർഷികവും പുഷ്പാർച്ചനയും 'പ്രകാശ സ്മരണ' എന്ന പേരിൽ ഖത്തർ ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ആക്ടിങ് പ്രസിഡന്റ് സിദ്ദീഖ് ചെറുവല്ലൂർ അധ്യക്ഷത വഹിച്ചു. എ.വി. അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു. ഖത്തർ ഇൻകാസ് നേതാവും ഐ.സി.സി മുൻ പ്രസിഡന്റുമായ എ.പി. മണികണ്ഠൻ, കെ.എം.സി.സി നേതാവ് മുഹമ്മദ് ഈസ, ഖത്തർ ഇൻകാസ് അഡ്വൈസറി ചെയർമാൻ സുരേഷ് കരിയാട്, ഡേവിസ് എടശ്ശേരി, സാമൂഹിക പ്രവർത്തകരായ റഊഫ് കൊണ്ടോട്ടി, എം.ടി നിലമ്പൂർ, ഇൻകാസ് നേതാക്കളായ ബഷീർ തുവാരിക്കൽ, ജയപാൽ തിരുവനന്തപുരം, കമാൽ കല്ലാത്തയിൽ തൃശൂർ, മജീദ് പാലക്കാട്, ശ്രീരാജ് കണ്ണൂർ, ആഷിഖ് തിരൂർ തുടങ്ങിയവർ സംസാരിച്ചു. റഊഫ് മങ്കട, ഷിബു സുകുമാരൻ, ജിതേഷ്, ഹാഷിം ആലപ്പുഴ, ട്രഷറർ ബഷീർ കുനിയിൽ, ശിഹാബ് നരണിപ്പുഴ, റിയാസ് വാഴക്കാട്, മുസ്തഫ, ഷംസീർ, ഷാജി തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി സന്ദീപ് നിലമ്പൂർ നന്ദി പറഞ്ഞു.

Tags:    
News Summary - Cultural Fiesta becomes a workers' festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.