ദോഹ: പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള കൾചറൽ ഫോറം കൊല്ലം ജില്ല പ്രസിഡന്റായി മുഹമ്മദ് നജീം കരുനാഗപ്പള്ളിയെ തിരഞ്ഞെടുത്തു. നിജാം അബ്ദുൽ അസീസ് ആണ് ജനറല്‍ സെക്രട്ടറി. ഷിബു ഹംസ, മൻസൂർ എം.എച്ച്, സബീർ അഞ്ചൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും അഫ്സൽ ഖാലിദ്, ഹഫീസ്, സഫർ ഖാൻ, ലിജിൻ രാജൻ എന്നിവരെ സെക്രട്ടറിമാരായും ട്രഷററായി നിസാർ അഞ്ചലിനെയും തിരഞ്ഞെടുത്തു.
അരുൺലാൽ, നിയാസ് കൊല്ലം, അനസ് ചടയമംഗലം, ഷംനാദ് ഖാൻ, അജാസ്, സുധീർ മയ്യനാട്, ജാസിം കടയ്ക്കൽ, ഷൈജു ഹംസ, രാജേഷ് കുണ്ടറ, ആസിഫ് നാസർ, നവാസ് തങ്ങൾ, ഖദീജ പൂക്കുഞ്ഞ് എന്നിവരാണ് പുതിയ ജില്ല കമ്മിറ്റിയംഗങ്ങള്‍. ജില്ലാ ജനറല്‍ കൗണ്‍സിലില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൾചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനസ് ജമാല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുന്‍ ജില്ല പ്രസിഡന്റ് ഷിബു ഹംസ, മുഹമ്മദ് നജീം തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.