ദോഹ: കള്‍ചറല്‍ ഫോറം എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് രണ്ടാമത് അന്തര്‍ ജില്ല കായികമേളയിൽ മലപ്പുറം ഓവറോള്‍ ചാമ്പ്യന്മാരായി. കണ്ണൂര്‍ രണ്ടാമതെത്തിയപ്പോൾ തൃശൂരും തിരുവനന്തപുരവും മൂന്നാം സ്ഥാനം പങ്കിട്ടു.
തുമാമയിലെ അത്ലന്‍ സ്പോര്‍ട്സ് സെന്ററില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കായികമേളയിലെ വിവിധ മത്സരങ്ങളില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയാണ് മലപ്പുറം ജേതാക്കളായത്. വനിതവിഭാഗത്തില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബാഡ്മിന്റണ്‍, പെനാല്‍ട്ടി ഷൂട്ടൗട്ട്, കാരംസ്, പഞ്ചഗുസ്തി, വടംവലി തുടങ്ങിയ ഇനങ്ങളില്‍ പുരുഷ-വനിത വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറിയത്.
സമാപന സെഷന് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. ഓവറോള്‍ ചാമ്പ്യന്മാര്ക്കുള്ള ട്രോഫി അദ്ദേഹം കൈമാറി. കള്‍ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ബ്രാന്റോ മീഡിയ എം.ഡി സുബൈര്‍, പ്രീമിയർ ടെക്നോ മീഡിയ എം.ഡി നജ്മുദ്ദീന് എൻ.സി, കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് റാഫി, സജ്ന സാക്കി, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന്, സെക്രട്ടറി അഹമ്മദ് ഷാഫി, സ്പോര്‍ട്സ് വിങ് സെക്രട്ടറി അനസ് ജമാല്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നജ്ല നജീബ്, സുന്ദരൻ തിരുവനന്തപുരം, റഷീദ് കൊല്ലം തുടങ്ങിയവര്‍ വിവിധ മത്സരവിജയികള്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി അനീസ് റഹ്മാന് പരിപാടി നിയന്ത്രിച്ചു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സിദ്ദീഖ് വേങ്ങര, ഫൈസല്‍ എടവനക്കാട്, ഓര്‍ഗനൈസിങ് കമ്മിറ്റിയംഗങ്ങളായ അസീം തിരുവനന്തപുരം, അല്‍ ജാബിര്‍, അഫ്സല് എടവനക്കാട്, ഷബീബ് അബ്ദുറസാഖ്, നബീല്‍ പുത്തൂര്‍, ഹാരിസ് തൃശൂര്‍, മുഹ്സിന് ഓമശ്ശേരി, മുനീര്‍ തൃശൂര്‍, ഷിബിലി യൂസഫ്, റഹ്മത്തുല്ല കൊണ്ടോട്ടി, താലിഷ്, നിസ്താർ മുഹമ്മദ്, ഫഹദ് ഇ.കെ, ഷാനവാസ് മലപ്പുറം, ജസീം ലക്കി, മർസൂഖ് വടകര, ഹാഷിം ആലപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.