ദോഹ: കറൻസി തട്ടിപ്പ് കേസിൽ രണ്ടു പേർ അറസ്റ്റിൽ. പേപ്പർ കടലാസ് രാസവസ്തുക്കൾ ഉപയോഗിച്ച് യു.എസ് ഡോളറാക്കി മാറ്റാെമന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയവരെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടിയത്. ഇവരിൽ നിന്നും യു.എസ് ഡോളറിന്‍റെ അതേ വലിപ്പമുള്ള കറുത്ത നോട്ടുകൾ, ഉപകരണങ്ങൾ, ചില രാസവസ്തുക്കൾ, ലായനികൾ എന്നിവ പിടികൂടിയിട്ടുണ്ട്.
പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് രണ്ട് പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
സാമ്പത്തിക ഇടപാടുകള്‍ (കറന്‍സി വിനിമയം) അംഗീകൃത എക്സ്ചേഞ്ച് കമ്പനികളിലൂടെയും ബാങ്കുകളിലൂടെയും മാത്രമെ നടത്താവുവെന്നും അധികൃതർ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.