ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ പ്രധാന വേദികളിലൊന്നായ ഉം സലാലിലെ ദർബ് അൽ സാഇയിലെ അൽ സൂഖ്, അൽ മീസ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും പ്രകടമാക്കുന്ന ഭക്ഷണശാലകൾ, കടകൾ, അങ്ങാടികൾ എന്നിവ സജ്ജമാക്കുന്നതിനായാണ് അൽ മീസ്, അൽ സൂഖ് രജിസ്ട്രേഷന് ക്ഷണിച്ചത്.
താൽപര്യമുള്ളവർ നാഷനൽ ഡേ ആഘോഷ കമ്മിറ്റിയുടെ വെബ്സൈറ്റ് വഴി ഒക്ടോബർ 24ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ദർബ് അൽ സാഇയിൽ ഭക്ഷണ ശാലകളും ബൂത്തുകളും ഉൾപ്പെടെ സ്ഥാപിക്കുന്നതാണ് അൽ മീസ് ഏരിയ. ഖത്തരി യുവാക്കൾക്ക് സംരംഭകത്വവും സാമൂഹിക ഉത്തരവാദിത്തവും സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായാണ് ഈ സൗകര്യം ഒരുക്കുന്നത്.
പ്രാദേശിക സംരംഭകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാനുള്ള അങ്ങാടികളായാണ് അൽ സൂഖ് മാർക്കറ്റ് ദർബ് അൽ സാഇയിൽ ആരംഭിക്കുന്നത്. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന്റെ ആഘോഷങ്ങളോടനുബന്ധിച്ച് 10 ദിവസത്തോളം പ്രധാന വേദിയായി മാറുന്ന ദർബ് അൽ സാഇയിലെ മുഖ്യ ആകർഷണം കൂടിയാവും അൽ മീസ്, അൽ സൂഖ് മേഖലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.