ദോഹ: ഹമദ് വിമാനത്താവളത്തിൽ സന്ദർശകരുടെ മനം കവരുന്ന ഹരിതഭംഗിക്ക് അന്താരാഷ്ട്ര അംഗീകാരം. പരിസ്ഥിതി സുസ്ഥിരതക്കുള്ള ലീഡർഷിപ് ഇൻ എനർജി ആൻഡ് എൻവയൺമെന്റ് ഡിസൈൻ (ലീഡ്) ഗോൾഡ് സർട്ടിഫിക്കറ്റാണ് ഹമദ് വിമാനത്താവളത്തിനകത്തെ പച്ചത്തുരുത്തായി ഓർച്ചാഡിനെ തേടിയെത്തിയത്.
വിമാനത്താവളത്തിന്റെ സുസ്ഥിരതക്കും പരിസ്ഥിതി സൗഹൃദമായ നിർമാണത്തിനുമുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം. സുസ്ഥിരതക്കുള്ള ആഗോള അംഗീകരമായാണ് ‘ലീഡ്’ സർട്ടിഫിക്കേഷനെ കണക്കാക്കുന്നത്. ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഗ്രീൻ ബിൽഡിങ് റേറ്റിങ് സംവിധാനമെന്ന പ്രത്യേകതയും ലീഡിനുണ്ട്.
ഊർജ കാര്യക്ഷമത, ജല ഉപയോഗം, വായു ഗുണനിലവാരം, അസംസ്കൃത വസ്തുക്കൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളിൽ കർശനമായ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്ന കെട്ടിടങ്ങൾക്കാണ് ‘ലീഡ്’ സർട്ടിഫിക്കറ്റ് നൽകുന്നത്.
ഹമദ് വിമാനത്താവളത്തിന്റെ ‘എ’ ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി പൂർത്തിയാക്കിയ ഓർച്ചാഡ് അന്താരാഷ്ട്ര തലത്തിൽതന്നെ പ്രശംസ നേടിയതാണ്. മരങ്ങളും ചെടിയും പൂന്തോട്ടവും ജലധാരയുമായി വിമാനത്താവളത്തിലെ വലിയ തിരക്കിനുള്ളിലാണ് ഈ പച്ചത്തുരുത്ത് സജ്ജീകരിച്ചത്. 30 ശതമാനം ഊർജ ഉപഭോഗവും 55 ശതമാനം ജല ഉപയോഗവും കുറക്കാൻ കഴിയുംവിധമാണ് ഇത് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.