ദോഹ: ഗോതമ്പറോഡ് പരേതനായ ടി.പി കുഞ്ഞായിൻ ഹാജിയുടെയും പറക്കുഴി ആമിനയുടെയും മൂത്ത മകൻ പറക്കുഴി തോട്ടക്കുത്ത് ടി.പി അബ്ദുല്ല ഹാജി (68) ഖത്തറിൽ മരണപ്പെട്ടു. കഴിഞ്ഞ അമ്പത് വർഷത്തിന് മുകളിലായി കുടുംബസമേതം ഖത്തറിലായിരുന്നു.
ഇരുപതാം വയസിൽ ഖത്തറിലെത്തി ഖത്തർ യൂനിവേഴ്സിറ്റിയിൽ പഠനം പൂർത്തീകരിച്ച് ദീർഘകാലം കോടതിയിൽ സേവനമനുഷ്ഠിച്ചു. ഗോതമ്പറോഡ് മസ്ജിദുൽ മഅവയുടെയും മദ്റസകളുടെയും സ്ഥാപകനായിരുന്നു.
മക്കൾ: നജ്ല, സാലിം, നവാൽ, ബാസിം, കാമിൽ, സുൽത്വാൻ, റബാബ്, ദലാൽ, മനാൽ. മരുമക്കൾ: ഷാജി കടലുണ്ടി, റുബീന തലശേരി, ഹസൻ ഹൈദർ അൾജീരിയ. സഹോദരങ്ങൾ: പരേതനായ ടി.പി ഇസ്മാഈൽ, മുഹമ്മദ്, അബ്ദുസലാം, ആയിശ. ഖബറടക്കം ഞായാറാഴ്ച മൂന്ന് മണിക്ക് ശേഷം ഖത്തറിൽ അബുഹമൂർ ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.