ദോഹ: ഖത്തറിൽ സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം ജനസംഖ്യയിൽ 80,000ത്തോളം പേരുടെ കുറവുണ്ടായതായി ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റിയുടെ റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 80,000 പേരാണ് കുറഞ്ഞത്. 26.40 ലക്ഷമാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ ഖത്തറിലെ ജനസംഖ്യ. 27.20 ലക്ഷമായിരുന്നു 2020 സെപ്റ്റംബറിലെ രാജ്യത്തെ ജനസംഖ്യ. പൊതുവിപണിയില്‍ സെപ്റ്റംബറിൽ കാര്യമായ ഉണർവുണ്ടായതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ആഗസ്റ്റ് അപേക്ഷിച്ച് മൂന്നര ശതമാനം കൂടുതല്‍ വിറ്റുവരവുണ്ടായി. 15 ശതമാനത്തിെൻറ വാര്‍ഷിക വര്‍ധനവും രേഖപ്പെടുത്തി. ഉപഭോക്തൃ വിലസൂചികയും ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത് വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വിൽപനയിലാണ്. 2.80 ശതമാനം. ഭക്ഷ്യവസ്തുക്കളും ശീതളപാനീയങ്ങളുമാണ് രണ്ടാമത്. 1.78 ശതമാനത്തിെൻറ വര്‍ധനവാണ് ഇവയിലുണ്ടായത്.
റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ കാര്യം സ്വദേശികളില്‍ പുതിയ വിവാഹബന്ധങ്ങളുടെ എണ്ണം കൂടിയതാണ്. പുതിയ വിവാഹക്കരാര്‍ രജിസ്റ്റര്‍ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ 30.5 ശതമാനവും സ്ത്രീകളില്‍ 37 ശതമാനത്തിെൻറയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. 363 പുതിയ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ 213 വിവാഹ മോചനങ്ങളും രജിസ്റ്റര്‍ ചെയ്തു. മൊത്തം ജനസംഖ്യയില്‍ സെപ്റ്റംബര്‍ മാസവും കുറവ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.