ഡി​സ്‌​നി ഓ​ൺ ഐ​സ് തി​രി​കെ​യെ​ത്തു​ന്നു

ദോ​ഹ: ഡി​സ്‌​നി ആ​രാ​ധ​ക​ർ​ക്കൊ​രു സ​ന്തോ​ഷ​വാ​ർ​ത്ത. വി​സി​റ്റ് ഖ​ത്ത​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഡി​സ്‌​നി ഓ​ൺ ഖ​ത്ത​റി​ന്റെ ഏ​റ്റ​വും പു​തി​യ പ്ര​ദ​ർ​ശ​ന​മാ​യ ‘ന​മു​ക്ക് ആ​ഘോ​ഷി​ക്കാം’ (ലെ​റ്റ​സ് സെ​ലി​ബ്രേ​റ്റ്) ന​വം​ബ​ർ 22 മു​ത​ൽ അ​ലി ബി​ൻ ഹ​മ​ദ് അ​ൽ അ​തി​യ്യ അ​രീ​ന​യി​ൽ ന​ട​ക്കും. ന​വം​ബ​ർ 30 വ​രെ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കും ഡി​സ്‌​നി ഓ​ൺ ഐ​സ് വാ​ഗ്ദാ​നം ചെ​യ്യു​ക.

മി​ക്കി മൗ​സും, മി​നി മൗ​സും ഡൊ​ണാ​ൾ​ഡ് ഡ​ക്കും ഗൂ​ഫി​യും ഒ​രി​ക്ക​ൽ കൂ​ടി ഖ​ത്ത​റി​ലെ​ത്തി ആ​രാ​ധ​ക​രെ കൈ​യി​ലെ​ടു​ക്കും. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കാ​നു​ള്ള യാ​ത്ര​യാ​ണ് ലെ​റ്റ​സ് സെ​ലി​ബ്രേ​റ്റ്.

മി​ക്കി​യു​ടെ മൗ​സ് പാ​ഡ് ഉ​പ​യോ​ഗി​ച്ച് ആ​രാ​ധ​ക​രെ​ക്കൂ​ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വി​ധ​മാ​ണ് പ്ര​ദ​ർ​ശ​നം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ർ​ജി​ൻ മെ​ഗാ​സ്റ്റോ​ർ വ​ഴി​യാ​ണ് ടി​ക്ക​റ്റ് വി​ൽ​പ​ന. ര​ണ്ട് വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്. 16 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്കൊ​പ്പം മു​തി​ർ​ന്ന​വ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. 

Tags:    
News Summary - Disney on Ice returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.