ദോഹ: രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് 11ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ പ്രമോഷന് വെള്ളിയാഴ്ച തുടക്കം. ഡിസംബർ 25 വരെ നീളുന്ന മെഗാ പ്രമോഷനിൽ ഗ്രാൻഡിന്റെ ഏതു ഔട്ട്ലെറ്റുകളിൽനിന്നും 50 റിയലിനോ അതിനു മുകളിലോ ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാനപദ്ധതിയിൽ പങ്കെടുക്കാം.
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ്സ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് ഷോപ്പ് നമ്പർ 91, 170 പ്ലാസ മാൾ, ഉമ്മ് ഗർന്, അസീസിയ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എസ്ഥാൻ മാൾ വുകൈർ എന്നിവിടങ്ങളിൽ പ്രമോഷൻ ലഭ്യമാണ്. വാർഷിക പ്രമോഷനിൽ 2.40 ലക്ഷം റിയാലിന്റെ കാഷ് പ്രൈസും രണ്ട് പ്രീമിയം കാറുകളും ഉൾപ്പെടുന്ന ബംപർ സമ്മാനപദ്ധതിയിലൂടെ 26 ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ ലഭിക്കും.
ഒക്ടോബർ 31, നവംബർ 28, ഡിസംബർ 26 തീയതികളിലായി മൂന്ന് ഘട്ടത്തിലായി നറുക്കെടുപ്പ് നടക്കുമെന്ന് ഗ്രാൻഡ്മാൾ മാനേജ്മെന്റ് അറിയിച്ചു. ഓരോ നറുക്കെടുപ്പിലും എട്ടുപേർക്ക് വീതം 10,000 റിയാൽ സമ്മാനമായി ലഭിക്കും. അവസാന നറുക്കെടുപ്പിൽ മെഗാ സമ്മാനമായ രണ്ട് ചാങ്ഗാൻ സി.എസ് 35 പ്ലസ് കാർ വിജയികളെയും തിരഞ്ഞെടുക്കും.
കഴിഞ്ഞ 11വർഷമായി ഉപഭോക്താക്കൾ നൽകി വരുന്ന അകമഴിഞ്ഞ പിന്തുണക്കും വിശ്വാസ്യതക്കും ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കൽ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.