ദോഹ: റമദാൻ മാസത്തിലെ സാമൂഹിക സേവനങ്ങളുടെ ഭാഗമായി മലബാർ ഗോൾഡും യൂത്ത് ഫോറവും ചേർന്ന് അർഹരായ വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.
കോവിഡ് മഹാമാരിക്കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന നൂറുകണക്കിന് പേർ പദ്ധതിയുടെ പ്രയോജകരായി. യൂത്ത് ഫോറം ജനസേവന വിഭാഗം കൺവീനർ ഹബീബ് റഹ്മാന്‍ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജർ ഷാഫിയില്‍നിന്ന് കിറ്റുകള്‍ ഏറ്റുവാങ്ങി. സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ജി.സി.സി രാജ്യങ്ങളില്‍ റമദാനിൽ മാത്രം 11 ലക്ഷം ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി മലബാര്‍ ഗോള്‍ഡുമായി ചേര്‍ന്ന് യൂത്ത് ഫോറം നടത്തിവരുന്ന ലേബർ ക്യാമ്പ് ഇഫ്താറുകളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തവണത്തെ ഭക്ഷ്യകിറ്റ് വിതരണമെന്നും ജീവകാരുണ്യ രംഗത്ത് മലബാര്‍ ഗോള്‍ഡിെൻറ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഹബീബ് റഹ്മാന്‍ പറഞ്ഞു.മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാർക്കറ്റിങ് എക്സിക്യൂട്ടിവ് വിനോദ്, യൂത്ത്ഫോറം പബ്ലിക് റിലേഷൻസ് സെക്രട്ടറി അഹമ്മദ് അന്‍വര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.