ദോഹ: റമദാനിൽ നോമ്പെടുക്കുന്ന പലർക്കും തലവേദനയുണ്ടാകാറുണ്ട്. ഇത് സാധാരണമാണെന്നും ആവശ്യമായ ഭക്ഷണം, ഉറക്കം തുടങ്ങിയവ ശ്രദ്ധിച്ചാൽ തലവേദനയകറ്റാമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.ജീവിതശൈലിയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം, ശരീരത്തിലെ ദ്രാവകത്തിെൻറ അളവിലുണ്ടാകുന്ന കുറവ്, ക്രമം തെറ്റിയുള്ള ഉറക്കം എന്നിവയാണ് പ്രധാനമായും തലവേദനക്ക് കാരണമാകുന്നത്. റമദാനിലെ ആദ്യ നാളുകളിൽ ഇത് സ്വാഭാവികമാണെന്നും എച്ച്.എം.സി വ്യക്തമാക്കി.
ചില വ്യക്തികൾക്ക് ഇഫ്താറിന് മുമ്പും ചിലർക്ക് ഇഫ്താറിന് ശേഷവും തലവേദന അനുഭവപ്പെടാം. രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് കുറയുന്നത് മൂലമാണ് ഇഫ്താറിന് മുമ്പായി തലവേദനയുണ്ടാകുന്നത്. ശരീരത്തിലെ ഊർജത്തിെൻറ പ്രധാന േസ്രാതസ്സാണ് ഗ്ലൂക്കോസെന്ന് എച്ച്.എം.സി എമർജൻസി മെഡിസിൻ സീനിയർ കൺസൽട്ടൻറ് ഡോ. യൂസുഫ് അൽ ത്വയ്യിബ് പറയുന്നു.
ഇഫ്താറിന് ശേഷമുള്ള തലവേദനക്ക് പ്രധാനകാരണം അമിതമായി ഭക്ഷണം കഴിക്കുന്നതാണ്. ഇത് ശ്വാസതടസ്സത്തിനും തളർച്ചക്കും കാരണമാകും. അമിതമായി ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഡയഫ്രത്തിൽ കൂടുതൽ സമ്മർദം ഉണ്ടാക്കുന്നു.
നോമ്പെടുക്കുന്നവർ ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് പോലെയുള്ളവ കുറക്കുക, പുറത്ത് ജോലി ചെയ്യുന്നവരാണെങ്കിൽ കൂടുതൽ സമയം വെയിലത്ത് നിൽക്കാതിരിക്കുക. തലവേദന, നിർജലീകരണം, തളർച്ച തുടങ്ങിയവ ഒഴിവാക്കാൻ ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.