ദോഹ: ലോകമെങ്ങുമുള്ള 30 ലക്ഷത്തോളം സന്ദർശകരെ ആകർഷിച്ച ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സിബിഷന് വ്യാഴാഴ്ച സമാപനം. ഒക്ടോബർ രണ്ടിന് ആരംഭിച്ച് ആറു മാസം നീണ്ടു നിന്ന എക്സ്പോക്കാണ് പ്രൗഢഗംഭീരമായി കൊടിയിറങ്ങുന്നത്. മധ്യപൂർവേഷ്യയിൽ ആദ്യമായി വിരുന്നെത്തിയ ഹോർട്ടികൾചറൽ എക്സ്പോ സന്ദർശക പങ്കാളിത്തവും പവിലിയനുകളുടെ എണ്ണവും വിഷയ വൈവിധ്യവും കൊണ്ട് ചരിത്രം സൃഷ്ടിച്ചാണ് കൊടിയിറങ്ങുന്നത്. ആറുമാസം കൊണ്ട് ശിൽപശാലകൾ, പ്രദർശനങ്ങൾ, സെമിനാർ തുടങ്ങി വൈവിധ്യമാർന്ന ഒരുപിടി പരിപാടികൾക്കും എക്സ്പോ വേദിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.